വി.പി.ഋതുനന്ദ

രണ്ടാം ക്ലാസ് മുതൽ അറബി പഠനം; ഏകാഭിനയ വേദിയിൽ തിളങ്ങി ഋതുനന്ദ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് കലോത്സവത്തിന്‍റെ ഭാഗമായുള്ള മോണോ ആക്ട് മത്സരത്തിൽ എ ഗ്രേഡ് നേടി വി.പി.ഋതുനന്ദ. മയക്കുമരുന്നിന് അടിമയായി സ്വന്തം പിതാവിനെ കൊല ചെയ്ത മകന്‍റെ കഥയാണ് ഹൃദയസ്പർഷിയായി അവതരിപ്പിച്ച് ഋതുനന്ദ അറബി ഏകാഭിനയ വേദിയിൽ തിളങ്ങിയത്.

രണ്ടാം ക്ലാസ് മുതൽ അറബി പഠിക്കുന്ന ഋതുനന്ദ ഇപ്പോൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂളിലെ അറബി അധ്യാപകന്‍റെ പിന്തുണയിൽ ആണ് ഋതുനന്ദ മികവ് നേടിയത്. തിരുവങ്ങാട് സ്വദേശി വി.പി രമേശൻ -കെ. സീമ ദമ്പതികളുടെ മകളാണ്

Tags:    
News Summary - arabic mono act-Kerala State School Kalolsavam 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.