തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്തുള്ള ദിലീപിനെ പിന്തുണച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ‘ദിലീപ് കുറ്റവാളിയാണെന്ന് ആരാണ് തീരുമാനിച്ചത്’ എന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ചോദിച്ചു.
‘കോടതി പറഞ്ഞോ. നമ്മളെല്ലാം ചേർന്ന് അടിച്ചുപരത്തി അദ്ദേഹത്തെ കുറ്റവാളിയാക്കി മാറ്റി. ദിലീപ് കുറ്റവാളിയാണെന്ന് കോടതി പറയുംവരെ അയാൾ കുറ്റവാളിയല്ല എന്നേ താൻ പറയൂ’. തലസ്ഥാനത്ത് നടന്ന ഹിന്ദു കോൺക്ലേവിൽ തനിക്ക് പോകാൻ അസൗകര്യമുണ്ടായിരുന്നതുകൊണ്ടാണ് പോകാതിരുന്നതെന്നും സച്ചിദാനന്ദന്‍റെ ഫത്വയൊന്നും താൻ കേട്ടിട്ടില്ലെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അടൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.