കോൺഗ്രസിലെ സ്ഥാനാർഥി നിർണയം ഗ്രൂപ്പ് വീതംവെപ്പായിരുന്നു -അടൂർ പ്രകാശ്

തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സ്ഥാനാർഥി നിർണയം ഗ്രൂപ്പ് വീതംവെപ്പായിരുന്നുവെന്ന് അടൂർ പ്രകാശ് എം.പി. ജനങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്നവരെ ഒഴിവാക്കിയാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. ഇത് ജില്ലാ തലത്തിലുള്ള വീഴ്ചയാണെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി.

ചില ഡി.സി.സി അധ്യക്ഷന്മാരെ മാറ്റണം. പരാതി ഉയർന്ന നേതൃത്വവുമായി മുന്നോട്ടു പോകരുത്. തിരുവനന്തപുരത്തെ പരാജയത്തിന് കാരണം കോർപറേഷനിൽ നടന്ന സീറ്റ് വീതംവെപ്പ് മാത്രമാണ്. പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും അടൂർ പ്രകാശ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.

ത്രിതല പഞ്ചായത്തിലെ കോൺഗ്രസിന്‍റെ തോൽവി വിലയിരുത്താനായി കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവൻ ഇന്ന് കേരളത്തിൽ എത്തുന്നുണ്ട്. സംസ്ഥാനത്തെ നേതാക്കളെയും എം.പിമാരെയും പ്രത്യേകം കണ്ട് അദ്ദേഹം ആശയവിനിമയം നടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.