ചേർത്തല: കോന്നി സീറ്റിലെ സ്ഥാനാർഥി വിഷയത്തിൽ അടൂർ പ്രകാശിനെ വിമർശിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള് ളാപ്പള്ളി നടേശൻ. മതാധിപത്യം വളർത്തുന്ന അടൂർ പ്രകാശിന്‍റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിൽ പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് റോബിൻ പീറ്ററിന്‍റെ പേരാണ് അടൂർ പ്രകാശ് നിർദേശിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയാകട്ടെ ഈ പേര് തള്ളുകയും ഈഴവ സ്ഥാനാർഥി വേണമെന്ന നിലപാടിലുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടൂർ പ്രകാശ് കുലംകുത്തിയും കപട മതേതരവാദിയുമാണ്. സ്വന്തം കാര്യം വരുമ്പോൾ മതേതരത്വം മടിയിൽവെക്കുന്ന ആളാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
ഭൂരിപക്ഷ സമുദായത്തിന് ഇടംനൽകാത്തത് ജനാധിപത്യമല്ല. അധഃസ്ഥിത വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.