തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ സർക്കാർ അന്വേഷണം കണ്ണിൽ പൊടിയിടാനാണെന്നും ആരോപണവിധേയരെ മാറ്റിനിർത്തണമെന്നും അമ്മ അനുപമ. ആരോപണ വിധേയരായ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) ചെയർപേഴ്സണെയും മാറ്റിനിർത്തിവേണം അന്വേഷണം നടത്താൻ. അനുകൂല നടപടിയുണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടങ്ങുമെന്നും അനുപമ പറഞ്ഞു.
വകുപ്പുതല അന്വേഷണം നടക്കുമ്പോൾ ഇവർ അധികാരസ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കാനാണ്. സർക്കാർ ആദ്യം പ്രഖ്യാപിച്ചത് പോലെയല്ല ഇപ്പോൾ അന്വേഷണം. സി.സി.ടി.വി ദൃശ്യങ്ങൾ ഒന്നുമില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. കൂടെ ജോലി ചെയ്യുന്നവരെ സ്വാധീനിക്കാനും മറ്റ് ഇടപെടലുകൾ നടത്താനും അധികാരത്തിൽ തുടരുന്ന ഇവർക്ക് സാധിക്കും. കുഞ്ഞിനെ ആദ്യം കിട്ടിയപ്പോൾ പെൺകുഞ്ഞായാണ് രേഖപ്പെടുത്തുന്നത്. ഒരു കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് അറിയാൻ അധിക സമയം വേണ്ട. തെൻറ കുഞ്ഞിെൻറ കാര്യത്തിൽ മാത്രം ഈ തെറ്റ് എങ്ങനെ പറ്റിയെന്നും അനുപമ ചോദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.