നീതിന്യായ സംവിധാനത്തിന്‍റെ ഇരയാണ് 'അതിജീവിത' -അഡ്വ. എ. ജയശങ്കർ

കൊ​ച്ചി: പീ​ഡ​ന​ത്തി​ന്‍റെ മാ​ത്ര​മ​ല്ല, നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ന്‍റെ​കൂ​ടി ഇ​ര​യാ​ണ് അ​തി​ജീ​വി​ത​യെ​ന്ന് അ​ഡ്വ. എ. ​ജ​യ​ശ​ങ്ക​ർ. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​തി​ജീ​വി​ത​ക്ക്​ പി​ന്തു​ണ​യ​റി​യി​ച്ച് ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​ര​വു​മാ​യി ജ​സ്റ്റി​സ് ഫോ​ർ വു​മ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വ​ഞ്ചി സ്ക്വ​യ​റി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ട​തി​യി​ൽ നീ​തി ദു​ഷ്ക​ര​മാ​ണ്. ബ​ലാ​ത്സം​ഗ​ത്തി​ന് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​ത് ലോ​ക ച​രി​ത്ര​ത്തി​ലെ അ​ദ്​​ഭു​ത​സം​ഭ​വ​മാ​ണ്. കേ​സു​ക​ളി​ൽ സാ​ക്ഷി​ക​ളെ കൂ​റു​മാ​റ്റാ​റു​ണ്ട്. എ​ന്നാ​ൽ, ഈ ​കേ​സി​ൽ സാ​ക്ഷി​ക​ള​ല്ല ജ​ഡ്ജി​യാ​ണ് കൂ​റു​മാ​റി​യ​ത്. അ​ത് വെ​റും ആ​രോ​പ​ണ​മ​ല്ല. പി.​ടി. തോ​മ​സി​നെ​വ​രെ കോ​ട​തി​യി​ൽ ജ​ഡ്ജി ചോ​ദ്യം​ചെ​യ്തു. സി​നി​മ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​വ​രോ​ട് ജ​ഡ്ജി​യി​ൽ​നി​ന്ന് അ​വ​ഹേ​ളി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​യി. കോ​ട​തി​യി​ൽ പ​ല​ർ​ക്കും വേ​ദ​നാ​ജ​ന​ക​മാ​യ അ​നു​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​ത്.

കോ​ട​തി മാ​റ്റ​ണ​മെ​ന്ന് അ​പേ​ക്ഷ ന​ൽ​കി​ട്ടും മാ​റ്റി​യി​ല്ല. ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി​യി​ൽ​നി​ന്ന് ചോ​ർ​ന്നു. അ​ത് വാ​ട്സ്​​ആ​പ് വ​ഴി പോ​യ​ത് പ്ര​തി​യു​ടെ ഫോ​ണി​ലേ​ക്കാ​ണ്. തെ​ളി​വി​ല്ലാ​ത്ത കേ​സി​ൽ പ്ര​തി​യെ കോ​ട​തി​ക്ക് വെ​റു​തെ​വി​ടാം. എ​ന്നാ​ൽ, ഈ ​കേ​സി​ൽ ജ​ഡ്ജി​ത​ന്നെ പ്ര​തി​ഭാ​ഗം ചേ​രു​ന്ന​താ​ണ് ക​ണ്ട​ത്. നീ​തി​ന്യാ​യ സം​വി​ധാ​നം എ​ത്ര​മാ​ത്ര​മാ​ണ്​ ജീ​ർ​ണി​ച്ച​തെ​ന്ന​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​കേ​സ്. ഇ​വി​ടെ ഇ​രു​ട്ടി​ന്‍റെ ദു​ഷ്ട​ശ​ക്തി​ക​ളെ എ​തി​ർ​ക്കാ​ൻ മെ​ഴു​കു​തി​രി​യ​ല്ല, പ​ന്ത​മാ​ണ് ക​ത്തി​ക്കേ​ണ്ട​ത്. ബി​ഷ​പ് ഫ്രാ​ങ്കോ കേ​സ്, സൂ​ര്യ​നെ​ല്ലി, പ​ന്ത​ളം പീ​ഡ​നം തു​ട​ങ്ങി​യ കേ​സു​ക​ളി​ലെ​ല്ലാം അ​ട്ടി​മ​റി ന​ട​ന്നെ​ന്ന് ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു. പീ​ഡ​ന ഇ​ര​യെ സ്വ​ഭാ​വ​ഹ​ത്യ ചെ​യ്യു​ക​യാ​ണ് കോ​ട​തി വി​ചാ​ര​ണ​യി​ൽ ചെ​യ്ത​തെ​ന്ന് അ​ഡ്വ. ടി.​ബി. മി​നി അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​സം​ബ​ന്ധ നാ​ട​ക​മാ​ണ് കോ​ട​തി​യി​ൽ അ​ര​ങ്ങേ​റി​യ​ത്. ഈ ​കേ​സി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് മൗ​ന​മാ​ണ്. അ​തി​ജീ​വി​ത​ക്കൊ​പ്പം നി​ൽ​ക്കാ​ത്ത ഇ​ട​തു​പ​ക്ഷം ആ​രു​ടെ കൂ​ടെ​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും മി​നി ആ​വ​ശ്യ​പ്പെ​ട്ടു.

സ​മൂ​ഹ​ത്തി​ൽ ഏ​റെ അ​റി​യ​പ്പെ​ടു​ന്ന ന​ടി​ക്ക് ഇ​ങ്ങ​നെ സം​ഭ​വി​ക്കാ​മെ​ങ്കി​ൽ സാ​ധാ​ര​ണ സ്ത്രീ​യു​ടെ സ്ഥി​തി​യെ​ന്താ​ണെ​ന്ന്​ അ​വ​താ​ര​ക ര​ഞ്ജി​നി ഹ​രി​ദാ​സ് ചോ​ദി​ച്ചു. ഗ​സ​ൽ ഗാ​യ​ക​ൻ സാ​ദി​ഖ്, സി.​ആ​ർ. നീ​ല​ക​ണ്ഠ​ൻ, ലി​ബ​ർ​ട്ടി ബ​ഷീ​ർ, സി​ൻ​സി അ​നി​ൽ, സം​വി​ധാ​യ​ക​ൻ ബൈ​ജു കൊ​ട്ടാ​ര​ക്ക​ര, ആ​ല​പ്പി അ​ഷ്‌​റ​ഫ്‌, അ​മ്പി​ളി, ലൈ​ല (ദു​ബൈ) വി​മ​ൺ ഇ​ൻ സി​നി​മ ക​ല​ക്ടി​വി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ആ​ശ ജോ​സ​ഫ്, ക​വി സി.​എ​സ്. രാ​ജേ​ഷ്, സി.​ജി. രാ​ജ​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - Adv. A. Jayashankar actress attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.