കൊച്ചി: ജില്ല സെഷൻസ് കോടതിെയയും ജഡ്ജിെയയും അപകീർത്തിപ്പെടുത്തിയെന്ന പരാതിയിന്മേൽ തനിക്കെതിരായ നടപടികൾ റദ്ദാക്കണമെന്ന അഭിഭാഷകന്‍ ബി.എ. ആളൂരിെൻറ ഹരജി ഹൈകോടതി തള്ളി.
പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി കൊല്ലപ്പെട്ട കേസിൽ വിധി പറഞ്ഞ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിക്കെതിരെ ബി.എ. ആളൂര്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലെ നടപടികൾ റദ്ദാക്കണമെന്ന ആവശ്യമാണ് തള്ളിയത്. നടപടികൾ സ്വീകരിക്കുംമുമ്പ് ആളൂരിന് നോട്ടീസ് നൽകി പറയാനുള്ളത് കോടതി കേട്ടിരുന്നെന്നും ചട്ടംപാലിച്ചാണ് നടപടിയെന്നും സിംഗിൾ ബെഞ്ച് വിലയിരുത്തി.
വിദ്യാർഥിനി കൊല്ലപ്പെട്ട കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിെൻറ അഭിഭാഷകനാണ് ആളൂർ. ജുഡീഷ്യറിക്കുമേല്‍ പൊതുസമൂഹത്തിന് വിശ്വാസം നഷ്ടപ്പെടുത്താന്‍ ആളൂരിെൻറ പരാമര്‍ശങ്ങള്‍ ഇടയാക്കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാൽ, നീതിനിർവഹണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കോടതിക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ താൻ നടത്തിയിട്ടില്ലെന്നായിരുന്നു ആളൂരിെൻറ വാദം.
തന്നോട് ശത്രുതയുള്ളയാൾ നൽകിയ പരാതി ഫയലിൽ സ്വീകരിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി പരാതിയും റിപ്പോർട്ടും തുടർനടപടിക്ക് ഹൈകോടതിക്ക് കൈമാറിയതാണെന്നും ആളൂർ വ്യക്തമാക്കി. എന്നാൽ, തെൻറ വാദങ്ങൾ ഹരജിക്കാരന് കോടതിയിൽ ഉന്നയിക്കാമെന്നും ഹരജി നിലനിൽക്കില്ലെന്നും വ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.