K Anil Kumar

അഡ്വ. കെ. അനിൽ കുമാർ സി.ഐ.ടി.യു കോട്ടയം ജില്ല സെക്രട്ടറി

കോട്ടയം: സി.ഐ.ടി.യു കോട്ടയം ജില്ല സെക്രട്ടറിയായി അഡ്വ. കെ. അനിൽ കുമാറിനെ തെരഞ്ഞെടുത്തു. ജില്ല സെക്രട്ടറിയായിരുന്ന റ്റി.ആർ. രഘുനാഥൻ സി.പി.എം ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണിത്. നിലവിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗമാണ്.

ഐപ്സോ അഖിലേന്ത്യ വൈസ് പ്രസിഡൻറായും അഖിലേന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറായും പ്രവർത്തിക്കുന്നു. മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനഃസംയോജന പദ്ധതി നടപ്പിലാക്കുന്ന ജനകീയ കൂട്ടായ്‌മയുടെ കോ-ഓർഡിനേറ്ററാണ്.

കോട്ടയം തിരുവാർപ്പിൽ ആർ.കെ. മേനോന്റെയും സുന്ദരവല്ലിയമ്മയുടെയും മകനായി 1963ൽ അനിൽ കുമാർ ജനിച്ചു. കോട്ടയം സി.എം.എസ് കോളജിൽ നിന്ന് ബിരുദവും തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിൽ നിന്ന് നിയമബിരുദവും നേടി.

1987 മുതൽ കോട്ടയം ജില്ല കോടതിയിൽ അഭിഭാഷകനാണ്. അടിയന്തരാവസ്ഥകാലത്ത് ബാലസംഘത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. ബാലസംഘം ജില്ല സെക്രട്ടറി, എസ്.എഫ്.ഐ കോട്ടയം ജില്ല പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

കോട്ടയം ജില്ല പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും കോട്ടയം സഹകരണ അർബൻ ബാങ്ക് ചെയർമാനായും പ്രവർത്തിച്ചു. ഭാര്യ: ശ്രീദേവി. മക്കൾ: കൃഷ്‌ണ അനിൽകുമാർ, കൃപ അനിൽകുമാർ. മരുമകൻ: ഡോ. സിദ്ധാർഥ് രാമചന്ദ്രൻ.

Tags:    
News Summary - Adv. K. Anil Kumar CITU Kottayam District Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.