കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ അനുകൂലിച്ച് അഡ്വ. സെബാസ്റ്റ്യൻ പോൾ. തടവിൽ കഴിയുന്നയാളോട് സഹാനുഭൂതി പാടില്ലെന്ന നിലപാട് പ്രാകൃതമാണെന്ന് അദ്ദേഹം പറഞ്ഞു. നല്ല എതിർ വിസ്താരം നടത്തിയാൽ പൊളിഞ്ഞുവീഴുന്ന കേസാണിത്. സെബാസ്റ്റ്യൻ പോൾ ചെയർമാനും എഡിറ്ററുമായ വെബ്സൈറ്റിൽ ദിലീപിനെ പിന്തുണച്ചും പൊലീസിെൻറ വാദത്തിന് പിന്നാലെ പോകുന്നവരെ വിമർശിച്ചും കഴിഞ്ഞദിവസം ലേഖനം വന്നിരുന്നു. ഇതിനെതിരെ വെബ്സൈറ്റിലെ സഹപ്രവർത്തകരിൽനിന്നുതന്നെ എതിർപ്പുണ്ടായി. സംവിധായകൻ ആഷിഖ് അബു അടക്കം സിനിമരംഗത്തുനിന്നുള്ളവരും സമൂഹമാധ്യമങ്ങളിലൂടെ സെബാസ്റ്റ്യൻ പോളിെൻറ നിലപാടിനെ വിമർശിച്ച് രംഗത്തെത്തി.
ജയിലിൽ ദിലീപിനെ സന്ദർശിക്കുന്നതിനെ വിമർശിച്ച് സംവിധായകൻ വിനയനടക്കം പലരും രംഗത്തുവന്ന സാഹചര്യത്തിലാണ് താൻ അഭിപ്രായം പറഞ്ഞതെന്ന് സെബാസ്റ്റ്യൻ പോൾ ‘മാധ്യമ’ത്തോട് പറഞ്ഞു. ജയിലിലേക്ക് തീർഥയാത്രയാണെന്നും മറ്റുമായിരുന്നു വിമർശനം. പൊലീസിനെ വിശ്വസിച്ച് ഒരാളെ നിഗ്രഹിക്കുന്നത് ശരിയല്ല. ദിലീപ് ഒരു തടവുകാരൻ മാത്രമാണ്. പൊലീസിെൻറ സംശയത്തിെൻറ അടിസ്ഥാനത്തിലാണ് അദ്ദേഹം ജയിലിൽ കഴിയുന്നത്.
നിയമത്തിെൻറ സംരക്ഷണം ദിലീപിന് ലഭിക്കണം. വ്യക്തിയുടെ അന്തസ്സ് നിലനിർത്താനും കഴിയണം. തടവുകാരനോടുള്ള സഹതാപത്തിനപ്പുറം താൻ കുറ്റവാളിയെ ന്യായീകരിക്കുെന്നന്നോ, ഇരേയാട് സഹാനുഭൂതി കാണിക്കുന്നില്ലെന്നോ ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും നടൻ ശ്രീനിവാസന് പിന്നാലെ ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയ സെബാസ്റ്റ്യൻ പോൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.