ബി.ജെ.പിക്ക് കേരളത്തിൽ ഇക്കുറിയും സാധ്യതയില്ല. പ്രതീക്ഷെവച്ച തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ ഇക്കുറിയും അവർക്ക് നിരാശപ്പെടേണ്ടിവരുമെന്നാണ് സൂചന. ഇൗ രണ്ടു മണ്ഡലങ്ങളിലാണ് ത്രികോണമത്സരം പ്രകടമായത്. അതേസമയം, മതേതര വോട്ടുകളുടെ ഏകീകരണം ശക്തമാകുമെന്നതിെൻറ സൂചനകളാണ് അവസാനഘട്ടത്തിൽ ഇരു മണ്ഡലങ്ങളിലും കാണുന്നത്. എങ്കിലും പ്രചാരണപരമായും സാമ്പത്തികമായും കൊഴുപ്പിക്കുന്നതിനാൽ ഇവിടെ ബി.ജെ.പി ശക്തമായ ത്രികോണമത്സരഛായ അവസാനംവരെ നിലനിർത്തി.
കേരളത്തിൽ പൊതുവേ നേരിയ യു.ഡി.എഫ് തരംഗമാണ് അനുഭവപ്പെടുന്നത്. ഭരണവിരുദ്ധ വികാരം ജനങ്ങളിൽ കാണുന്നു എന്നതിനു പുറമേ രാഹുൽഗാന്ധിയുടെ താരപ്രഭാവവും മതേതര വോട്ടുകളുടെ ഏകീകരണവും വിവിധ മതന്യുനപക്ഷങ്ങളുടെ പിന്തുണയും തുണയാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എന്നാൽ, പ്രചാരണത്തിെൻറ പകിട്ടിൽ എല്ലാ മണ്ഡലങ്ങളിലും മുന്നിൽ എൽ.ഡി.എഫായിരുന്നു.
തൃശൂരിൽ മത്സരം, ഇടതുമുന്നണിയും യുഡി.എഫും തമ്മിലായിമാറിയത് പൊടുന്നനെയാണ്. സി.പി.െഎയുടെ സുനിൽകുമാറും കോൺഗ്രസിെൻറ മുരളീധരനും തമ്മിലുള്ള മത്സരത്തിൽ ആര് വിജയിയാകുമെന്ന് പറയാനാവിെല്ലങ്കിലും ബി.ജെ.പി ഇരുമുന്നണികൾക്കും പിന്നിലാണെന്ന് കാണാം. തൃശ്ശൂർപൂരത്തിലെ പിഴവുകൾ മുതലെടുക്കാൻ ബി.ജെ.പിയുടെ ശ്രമമുണ്ടായെങ്കിലും അതും വിജയിച്ചില്ല. ആദ്യ ഘട്ടത്തിലെ താരപ്രഭയിൽ നിന്നും സുരേഷ്ഗോപിക്ക് തിളക്കം കുറയുന്നതായാണ് പിന്നീട് കണ്ടത്.
തിരുവനന്തപുരത്താകെട്ട, മതേതരവോട്ടുകൾ ഏകോപിപ്പിക്കാൻ അവസാനഘട്ടത്തിൽ ശശിതരൂരിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിെൻറ പരമ്പരാഗത വോട്ട് ബാങ്കുകളിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കാൻ ബി.ജെ.പിക്ക് ആദ്യഘട്ടത്തിൽ കഴിഞ്ഞുവെങ്കിലും യു.ഡി.എഫിന് അത് തിരിച്ചുപിടിക്കാനായി.
ഇടതുപക്ഷവും അവരുടെ സ്ഥാനാർഥിയായ പന്ന്യൻ രവീന്ദ്രനും ആദ്യമേ ആത്മവിശ്വാസം കൈവെടിഞ്ഞതും പ്രചാരണരംഗത്ത് അവർ ആദ്യം കാട്ടിയ ഉത്സാഹം കെട്ടടങ്ങിയതും ഇടതുപക്ഷെത്ത പിന്നാക്കം വലിച്ചു. ഭൂരിപക്ഷം അൽപം കുറഞ്ഞാലും വിജയമുറപ്പാണെന്ന പ്രതീക്ഷയിലാണ് തരൂർ ക്യാമ്പ്.
ന്യൂനപക്ഷ മതവിഭാഗങ്ങളാണ് എക്കാലവും തരൂരിെൻറ ഉറച്ച വോട്ടുകൾ. അതിൽ വിള്ളൽ വീഴ്ത്താൻ ബി.ജെ.പി നടത്തിയ ശ്രമങ്ങൾ അവസാനഘട്ടത്തിൽ നിഷ്പ്രയോജനമാകുന്നതായാണ് കാണുന്നത്.
വിഴിഞ്ഞം തുറമുഖ സമരെത്ത തുടർന്ന് സഭയുടെ ഫണ്ടുകൾ കേന്ദ്രസർക്കാർ മരവിപ്പിച്ചതായ ലത്തീൻ സഭാനേതൃത്വത്തിെൻറ വെളിപ്പെടുത്തൽ അതിനു തെളിവാകുന്നു. എന്നാൽ ഡൽഹി ലഫ്റ്റനൻറ് ഗവർണർ വിനയ്കുമാർ സാക്സേന ഇൗ ദിവസങ്ങളിൽ നടത്തുന്ന കേരള പര്യടനം, പൊതുവേ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. കേരളത്തിലെ പ്രധാന ക്രിസ്തീയസഭാ നേതാക്കളെ അദ്ദേഹം കാണുന്നുണ്ട്.
ആറ്റിങ്ങൽ, തൃശൂർ, പാലക്കാട്, വടകര, കണ്ണൂർ എന്നീ മണ്ഡലങ്ങളിൽ ശക്തമായ മത്സരമുെണ്ടന്ന് യു.ഡി.എഫിെൻറ നേതാക്കൾ സമ്മതിക്കുന്നുണ്ട്. എങ്കിലും ഭരണവിരുദ്ധ വികാരം ശക്തമായതിനാൽ ഇവിടെയും വിജയമുണ്ടാകാമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
ഇൗ മണ്ഡലങ്ങൾക്കുപുറമേ ആലത്തൂർ, മാവേലിക്കര, ചാലക്കുടി, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലും കടുത്ത മത്സരം തന്നെയാണെന്നും ഇവയിൽ കുറഞ്ഞത് ആറിടെത്തങ്കിലും വിജയമുണ്ടാകുമെന്നുമാണ് എൽ.ഡി.എഫ് കേന്ദ്രങ്ങളുടെ അവകാശവാദം.
വടക്കൻ കേരളത്തിൽ വടകരയും കണ്ണൂരും പാലക്കാടുമാണ് ഏറ്റവും തീക്ഷ്ണത അനുഭവപ്പെട്ടത്. പരസ്പരാരോപണങ്ങളാലും പ്രചാരണപരമായും വടകരയും പത്തനംതിട്ടയും കേരളത്തിൽ ഏറ്റവും ശ്രദ്ധാകേന്ദ്രങ്ങളാണ്. വടകരയും ആലത്തൂരും തിരിച്ചു പിടിക്കുക എന്നത് സി.പി.എമ്മും ഇടതുമുന്നണിയും അഭിമാനപ്രശനമായാണ് ആദ്യമേ കണ്ടത്.
അതിനാലാണ്, ശൈലജ ടീച്ചറെ വടകരയിലും മന്ത്രി രാധാകൃഷണനെ ആലത്തൂരും സ്ഥാനാർത്ഥികളായി നിയോഗിച്ചത്. ഇരുവരും മികച്ച പ്രവർത്തനമാണ് കഴ്ചവച്ചതും. എന്നാൽ, വടകരയിൽ കൊണ്ടും കൊടുത്തും ഷാഫി പറമ്പിൽ മുന്നേറിയപ്പോൾ ഇടതുമുന്നണി മത്സരം കടുത്തതും പ്രവചനാതീതവുമായി. ആലത്തൂരിലും മത്സരം കടുത്തു.
ഇടതുമുന്നണി കണ്ണുവച്ച ചാലക്കുടിയിൽ െബന്നി ബഹനാന് എതിരാളിയായി സി.പി.എം കെണ്ടത്തിയ പ്രൊഫ. സി രവീന്ദ്രനാഥ് ശക്തമായ മത്സരം ഉണ്ടാക്കി. നല്ല വോട്ട് പിടിക്കാൻ കഴിയുന്ന 20 ട്വൻറിയുടെ സാന്നിധ്യവും കൂടിയായാേപ്പാൾ മത്സരം കടുക്കുകയും ഇടതുമുന്നണിയുടെ പ്രതീക്ഷ വർധിക്കുകയും ചെയ്തു. എറണാകുളത്തും 20 ട്വൻറി സ്ഥാനാർഥി ഉണ്ടെങ്കിലും ഇടതുമുന്നണിപോലും പ്രതീക്ഷ കൈവെടിഞ്ഞ വിധം ഹൈബി ഇൗഡൻ തുടക്കം മുതൽ ആധിപത്യം നിലനിർത്തി.
എ. വിജയരാഘവൻ മത്സരിക്കുന്ന പാലക്കാട്ടും ഇടതുമുന്നണി പ്രതീക്ഷ പുലർത്തുന്നുണ്ട്. എന്നാൽ, സിറ്റിങ് എംപി ശ്രീകണ്ഠൻ ചിട്ടയായ പ്രവർത്തനങ്ങളാൽ കോൺഗ്രസിന് പ്രതീക്ഷ നൽകുന്നു. ഭൂരിപക്ഷം കുറഞ്ഞാലും ജയിക്കുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. ഡോ. തോമസ് െഎസക്ക് മത്സരിക്കുന്ന പത്തനംതിട്ട തിരിച്ചുപിടിക്കാമെന്ന പൂർണ പ്രതീക്ഷയിലായിരുന്നു ആദ്യഘട്ടത്തിൽ ഇടതുമുന്നണി.
എന്നാൽ, െഎസക്കിനെതിരായ പ്രചാരണത്തിൽ കോൺഗ്രസ് മുന്നേറി. കൂടാതെ, സിറിയൻകത്തോലിക്ക സഭയുടെ വോട്ട് കുടുതലുള്ള പത്തനംതിട്ടയിൽ അതേസഭയിൽ നിന്നുള്ള ആന്റോ ആന്റണിക്ക് ആ നിലയിലും മുൻതൂക്കം ലഭിക്കും എന്നാണ് യു.ഡി.എഫ് കണക്ക്. ബി.ജെ.പിയുടെ അനിൽ ആൻറണിയും അതേസമുദായക്കാരനാണെങ്കിലും പിതാവ് എ.കെ ആൻറണി തള്ളിപ്പറഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞ തവണ കെ സുരേന്ദ്രൻ പിടിച്ച വോട്ടുപോലും ഇക്കുറി കിട്ടാനിടയില്ല.
ആറ്റിങ്ങലിൽ അതിശക്തമായ മത്സരമാണ്. നാട്ടുകാരനും സി.പി.എം ജില്ലാ െസക്രട്ടറിയുമായ വി.ജോയി മത്സരിക്കുന്നതിനാൽ പാർട്ടിയുടെ എല്ലാ സംവിധാനങ്ങളും അവിടെ പ്രവർത്തിച്ചു. അവസാന ദിനങ്ങളിലാണ് കോൺഗ്രസിെൻറ അടൂർ പ്രകാശ് മത്സരം ഏറ്റെടുത്തത്.
ഒരാഴ്ചകൊണ്ട് പ്രചാരണ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാൻ പ്രകാശിന് കഴിയുകയും ചെയതു; എങ്കിലും പ്രവചനാതീതമായ മണ്ഡലമായി ആറ്റിങ്ങൽ നിലകൊള്ളുന്നു. കേന്ദ്രമന്ത്രി വി. മുരളീധരൻ അവിടെ വലിയ പ്രചാരണപരിപാടികളാണ് കാഴ്ചവച്ചതെങ്കിലും മത്സരം ജോയിയും പ്രകാശും തമ്മിലാണ്.
ആലപ്പുഴയാണ് മറ്റൊരു ശ്രദ്ധേയമണ്ഡലം. അവിടെ കെ.സി വേണുഗോപാൽ വന്നതോടെ ഇടതുമുന്നണിയുടെ പ്രതീക്ഷക്ക് മങ്ങലേറ്റു. സി.പി.എമ്മിെൻറ സിറ്റിങ് എംപി ആരിഫ് മണ്ഡലം നിലനിർത്തുമെന്ന പ്രതീക്ഷിൽ നിൽക്കെയായിരുന്നു, അപ്രതീക്ഷിതമായി േവണുഗോപാൽ മത്സരത്തിനെത്തിയത്. ബി.ജെ.പിയുടെ ശോഭ സുരേന്ദ്രൻ നല്ല പ്രചാരണമാണ് നടത്തിയതെങ്കിലും രാഹുൽ ഗാന്ധിക്ക് ഒരു പ്രഹരമേൽപിക്കുന്നതിനായി വേണുഗോപാലിനെ തോൽപിക്കാൻ ബി.ജെ.പി ഇടതുമുന്നണിക്കായി വോട്ടുമറിക്കുമോ എന്ന സംശയം യു.ഡി.എഫിനുണ്ട്.
അങ്ങനെയൊക്കെ അടവുനയങ്ങൾ ഉണ്ടായാൽ പ്രവചനങ്ങൾ പലതും തകിടം മറിയും. രാഹുൽഗാന്ധിയുടെ കേരളസാന്നിധ്യവും കേരളത്തിലെ ഭരണവിരുദ്ധ വികാരവും കേന്ദ്രഭരണവിരുദ്ധ വികാരവും ഫലംകണ്ടാൽ പല മണ്ഡലങ്ങളിലും ഭൂരിപക്ഷം കുറഞ്ഞാലും കേരളം തൂത്തുവാരാമെന്ന പ്രതീക്ഷയിൽ യു.ഡി.എഫ് നിൽക്കുന്നു. യു.ഡി.എഫുമായി ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിയുമെന്നപ്രതീക്ഷയിൽ ഇടതുമുന്നണിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.