പൊന്നാനി: ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. കെ. രാംകുമാർ എൺപതിെൻറ നിറവിൽ. 80-ാം പിറന്നാൾ പൊന്നാനി കടവനാെട്ട തറവാട്ടിൽ കുടുംബാംഗങ്ങളോടൊപ്പം ആഘോഷിച്ചു. നിരവധി കേസുകളിലൂടെ ശ്രദ്ധയാകർഷിച്ച അഡ്വ. രാംകുമാർ 80ാം വയസ്സിലും രംഗത്ത് സജീവമാണ്. ബന്ധുമിത്രാദികൾ ഒത്തുകൂടിയ പിറന്നാൾ കുടുംബസംഗമ വേദിയായി മാറി.
പൊന്നാനി കടവനാട് ദേശത്തെ ഹരിഹരമംഗലം വാര്യത്ത് ജനിച്ച രാംകുമാർ കടവനാട് ജി.എൽ.പിയിലും എ.വി ഹൈസ്കൂളിലും പ്രാഥമികപഠനം പൂർത്തിയാക്കിയ ശേഷം മഹാരാജാസ് കോളജിൽനിന്ന് ബിരുദവും മദ്രാസ് ലോ കോളജിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടി.
കേരളത്തെ പിടിച്ചുലച്ച രാജൻ കേസിൽ ഈച്ചരവാര്യർക്ക് വേണ്ടി പ്രോസിക്യൂഷൻ ഭാഗത്ത് ഹാജരായതോടെയാണ് രാംകുമാർ എന്ന അഭിഭാഷകനെ നാട് തിരിച്ചറിഞ്ഞത്. വിവാദമായ നിരവധി കേസുകളിൽ ഇതിനകം വക്കീൽ കുപ്പായമണിഞ്ഞു. ഒടുവിൽ നടൻ ദിലീപിെൻറ കേസ് ഏറ്റെടുത്തിരിക്കുന്നതും ഇദ്ദേഹമാണ്. ദിലീപിന് വേണ്ടി വാദിച്ചതിൽ വ്യക്തിപരമായി നിരാശയില്ലെന്നും മഅദ്നി വിഷയത്തിൽ സുപ്രീം കോടതി സ്വീകരിച്ചത് തെറ്റായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.