അഫ്‌സാനയുടെ വെളിപ്പെടുത്തൽ: പൊലീസ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു

പത്തനംതിട്ട: നൗഷാദിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യ അഫ്‌സാന പൊലീസിനെതിരെ നടത്തിയ വെളിപ്പെടുത്തലുകളില്‍ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. പത്തനംതിട്ട അഡീഷനല്‍ എസ്.പി ആർ. പ്രദീപ്കുമാർ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡി.ഐ.ജി ആര്‍. നിശാന്തിനിയുടെ ഉത്തരവില്‍ പറയുന്നു.

പൊലീസ് കസ്റ്റഡിയിലായ തന്നെ മര്‍ദിച്ചും മാനസികമായി പീഡിപ്പിച്ചും വ്യാജമൊഴി രേഖപ്പെടുത്തുകയും കൊലപാതകക്കുറ്റം തലയില്‍ കെട്ടിവെക്കാൻ ശ്രമിച്ചെന്നുമാണ് അഫ്‌സാനയുടെ ആരോപണം. 2021 മുതല്‍ കാണാതായ നൗഷാദിനെ കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് അഫ്‌സാനയെ കസ്റ്റഡിയിലെടുത്തത്. നൗഷാദ് മടങ്ങിവന്നതോടെ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയശേഷമാണ് അഫ്‌സാന ആരോപണം ഉന്നയിച്ചത്. കോന്നി ഡിവൈ.എസ്.പി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ആരോപണം.

പൊലീസിന്‍റെ ക്രൂരപീഡനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അഫ്സാന വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് കേസിൽ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഭർത്താവിനെ കൊന്നുകുഴിച്ച് മൂടിയെന്ന അഫ്സാനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹം കണ്ടെത്താൻ ഇവരുടെ വാടകവീട് കുത്തിപ്പൊളിച്ച് പരിശോധന നടത്തിയതിന് പിന്നാലെയാണ് ഇടുക്കി തൊമ്മൻകുത്തിൽ നൗഷാദിനെ ജീവനോടെ കണ്ടെത്തിയത്. 

Tags:    
News Summary - Afsana's disclosure: Police announced departmental enquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.