കാഞ്ഞങ്ങാട്: കുശാല്‍നഗര്‍ ആവിയിലെ എച്ച്.കെ. ദാമോദരന്‍ ഇനി ആധാരത്തിനായി നടക്കേണ്ട. 40 വര്‍ഷത്തെ അലച്ചിലിനൊടുവില്‍ നവകേരള സദസ്സിന്റെ പരാതി പരിഹാരത്തില്‍ വര്‍ഷങ്ങളുടെ സങ്കടത്തിന് ശാശ്വതപരിഹാരമായി.
1980ലാണ് സ്വകാര്യ വ്യക്തിയില്‍നിന്ന് എച്ച്.കെ. ദാമോദരന്റെ പിതാവ് 10 സെന്റ് സ്ഥലം വാങ്ങിയത്. വീട് കെട്ടാനായി 1984ല്‍ പട്ടികജാതി വികസന വകുപ്പില്‍നിന്ന് പലിശരഹിത ലോണായി 10000 രൂപ ലോണ്‍ എടുത്തു. ആദ്യ ഗഡു കിട്ടിയപ്പോള്‍ പിതാവ് മരിച്ചു. പിന്നീട് ദാമോദരന്റെ സഹോദരന്മാര് സ്ഥലം ദാമോദരനെ ഏല്പിച്ചു. തുടര്‍ന്ന് ലോണെടുത്ത തുക തിരിച്ചടച്ചെങ്കിലും ആധാരം കാണാതായി.
അന്ന് മുതല്‍ ആധാരത്തിനായുള്ള അലച്ചിലായിരുന്നു ദാമോദരന്‍. നവകേരള സദസ്സില്‍ പരാതി നല്കി ചുരുങ്ങിയ ദിനത്തില്‍തന്നെ ദാമോദരന്റെ പ്രശ്നത്തിന് പരിഹാരമായി. ആധാരത്തിന്റെ ഡ്യൂപ്ലിക്കറ്റിനായി സബ് രജിസ്ട്രാര്‍ക്ക് ജില്ല പട്ടികജാതി വികസന ഓഫിസ് കത്ത് നല്കി.
തുടര്‍ന്നുള്ള എല്ലാ ചെലവും വകുപ്പ് വഹിച്ചു. തുടര്‍ന്ന് കാര്യങ്ങളൊക്കെ വേഗത്തിലായി. കുശാല്‍ നഗര്‍ ആവിയിലെ 10 സെന്റ് ഭൂമിയുടെ ആധാരവും മുന്നാധാരവും തിരികെ കിട്ടിയ സന്തോഷത്തിലാണ് ഇപ്പോള്‍ ദാമോദരന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.