തിരുവനന്തപുരം: വിവാദ ഉത്തരവ് പിൻവലിച്ച ശേഷവും മരംമുറിക്ക് വനം-റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശ. നാല് ജില്ലകളിൽ 50ഒാളം പാസുകളാണ് റവന്യൂ വകുപ്പിെൻറ സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസഥർ നൽകിയതായി കണ്ടെത്തിയിട്ടുള്ളത്. വിവാദ ഉത്തരവ് പിൻവലിച്ചിട്ടും അത്തരത്തിൽ പാസുകൾ അനുവദിക്കാൻ സർട്ടിഫിക്കറ്റ് നൽകിയതിലും പാസുകൾ അനുവദിച്ചതിലും കുറ്റകരമായ അനാസ്ഥ നടെന്നന്നാണ് വനം വിജിലൻസിെൻറയും കലക്ടർമാരുടെയും റിപ്പോർട്ടിലെ കണ്ടെത്തൽ. അതിെൻറ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയടക്കം പരിശോധിക്കണമെന്ന് വനംവകുപ്പ് പ്രത്യേക അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടു. വയനാട് മുട്ടിലിലടക്കം നടന്ന മരംമറി സംബന്ധിച്ച് വനം വിജിലൻസ് നടത്തിയ അന്വേഷണ റിപ്പോർട്ട് വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
റിപ്പോർട്ടിലെ മറ്റ് വിശദാംശങ്ങളും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. 15 കോടിയോളം രൂപയുടെ മരംകടത്താണ് വനഭൂമിയിൽനിന്ന് നടന്നതെന്നാണ് വനം വിജിലൻസ് കണ്ടെത്തൽ. ഇതിലേക്കായി അനുവദിച്ച പാസുകളുടെയും വില്ലേജ് ഒാഫിസുകളിൽനിന്ന് അനുവദിച്ച പാസുകളുടെ ആധികാരികതയും പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമെയാണ് വിവാദ മരംമുറി ഉത്തരവ് പിൻവലിച്ച ശേഷവും അടിമാലി, നേര്യമംഗലം, കോതമംഗലം, അച്ചൻകോവിൽ, പത്തനാപുരം, തുടങ്ങിയ സ്ഥലങ്ങളിൽ പാസുകൾക്കായി വില്ലേജ് ഒാഫിസുകളിൽനിന്ന് സർട്ടിഫിക്കറ്റ് ഫോറസ്റ്റ് റേഞ്ച് ഒാഫിസിലേക്ക് അയച്ചു.
കൂടാതെ അഞ്ചൽ, കളത്തൂപ്പുഴ, പാലോട് വില്ലേജുകളിൽ നിന്നും പാസുകൾക്കായി സർട്ടിഫിക്കറ്റ് നൽകി. ഇവിടങ്ങളിൽനിന്ന് ഏതാണ്ട് 50ഒാളം പാസുകളാണ് അനുവദിച്ചിരിക്കുന്നത്. ഉത്തരവ് പിൻവലിച്ചതിെൻറ അടിസ്ഥാനത്തിൽ ഒരു കാരണവശാലും പാസുകൾ അനുവദിക്കാൻ പാടില്ലെന്ന് അടിമാലി, നേര്യമംഗലം ഡി.എഫ്.ഒമാർ റേഞ്ച് ഒാഫിസുകളിൽ പ്രത്യേകം നിർദേശവും നൽകിയിരുന്നു. മറ്റിടങ്ങളിലും ഡി.എഫ്.ഒമാർ ഇത്തരം നിർദേശങ്ങൾ നൽകിയെന്നാണ് അറിയുന്നത്. എന്നാൽ അത് മറകടന്നാണ് പാസുകൾ അനുവദിച്ചതെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതിന് കൂട്ടുനിന്ന് വനം, റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയടക്കം വേണമെന്നാണ് പ്രത്യേക അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.