വീണ്ടും അമീബിക് മസ്തിഷ്കജ്വരം; കോഴിക്കോട് നാല് വയസുകാരന് കൂടി സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ഒരു കുട്ടിക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥീരികരിച്ചു. കോഴിക്കോട് സ്വദേശിയായ നാലു വയസുകാരാനാണ് രോഗം സ്ഥിരീകരിച്ചത്. പോണ്ടിച്ചേരി വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച കണ്ണൂർ സ്വദേശിയായ മൂന്ന് വയസുകാരൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.

അമീബിക് മസ്തിഷ്കജ്വരത്തിനുള്ള ചികിത്സക്കായി വിദേശത്തുനിന്ന് കേരളത്തിലേക്ക് എത്തിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ജർമനിയിൽ നിന്നാണ് ജീവൻരക്ഷാ മരുന്നായ മിൽറ്റിഫോസിൻ എത്തിച്ചത്. 

ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്ന് കുട്ടികളാണ് മരിച്ചത്. എന്നാൽ, കഴിഞ്ഞ ആഴ്ച പയ്യോളി സ്വദേശിയായ പതിനാലുകാരൻ രോഗമുക്തിനേടി ആശുപത്രി വിട്ടിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച ശേഷം രോഗമുക്തി നേടുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമായിരുന്നു. 

Tags:    
News Summary - Again amoebic encephalitis; A four-year-old boy from Kozhikode has been confirmed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.