കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ ആര് പരിപാടി സംഘടിപ്പിച്ചാലും സമസ്ത ഒപ്പമുണ്ടാകുമെന്നത് അധ്യക്ഷൻ ജിഫ്രി തങ്ങളുടെ പ്രഖ്യാപനമാണെന്നും ഇതിനെതിരെ അപശബ്ദമുണ്ടെങ്കിൽ അതെല്ലാം അവഗണിക്കണമെന്നും സി.പി.എം സെമിനാറിൽ സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസി.
ക്രൈസ്തവസഭയുടെ പ്രതിനിധികൾ പ്രധാനമന്ത്രിയെ കണ്ടപ്പോൾ അവരെയും ഗോത്രവിഭാഗങ്ങൾ കണ്ടപ്പോൾ അവരെയും ഏക സിവിൽ കോഡിൽനിന്ന് ഒഴിവാക്കുന്നതായി പറഞ്ഞിട്ടുണ്ട്. ഇനി ജിഫ്രി തങ്ങൾ പ്രധാനമന്ത്രിയെ കാണാൻ പോകുന്നുണ്ട്. അപ്പോൾ മുസ്ലിം വിഭാഗത്തെയും ഒഴിവാക്കിയേക്കും. ഇപ്പോഴത്തെ കേന്ദ്ര നീക്കം ‘പോത്തായി’ വരുന്നേ എന്നുപറഞ്ഞ് പേടിപ്പിക്കുന്നതുപോലെയാണെന്നും ഉമർ ഫൈസി പറഞ്ഞു.
ഏക സിവിൽ കോഡിൽ സി.പി.എം നിലപാടിനെതിരെ സമസ്ത നേതാക്കളായ ബഹാഉദ്ദീൻ നദ്വിയും അബ്ദുസ്സമദ് പൂക്കോട്ടൂരും നേരത്തെ രംഗത്തുവന്നിരുന്നു. അപശബ്ദങ്ങൾ അവഗണിക്കാൻ ഉമർ ഫൈസി പറഞ്ഞത് ഇതുസംബന്ധിച്ചാണെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.