തൃശൂർ: വീണ്ടും മനുഷ്യത്വം മരവിച്ച് സാംസ്കാരിക നഗരി. പുഴുവും ഉറുമ്പുമരിച്ച് അർധബോധാവസ്ഥയിൽ വയോധികയെ ആളൊഴിഞ്ഞ വീട്ടിൽ കണ്ടെത്തി. പൂങ്കുന്നം സീതാറാം മിൽ ലെയിനിൽ തെക്കുമുറി വീട്ടിൽ കോമളത്തിനെയാണ് പൂങ്കുന്നത്തെ വീട്ടിനുള്ളിൽ പുഴുവരിച്ച് അർധബോധാവസ്ഥയിൽ നാട്ടുകാർ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചു. അവിവാഹിതയായ ഇവർ ദിവസങ്ങൾക്ക് മുമ്പ് അസുഖത്തെ തുടർന്ന് പൂങ്കുന്നത്തെ വീട്ടിൽനിന്ന് ബന്ധുവീട്ടിലേക്ക് പോയിരുന്നു. എന്നാൽ ബന്ധുക്കൾ കോമളത്തെ വീണ്ടും ഈ വീട്ടിൽതന്നെ കൊണ്ടുവിട്ട് ആരോടും പറയാതെ പോയെന്നാണ് പറയുന്നത്.
വീട്ടിനുള്ളിൽനിന്ന് ഞരക്കം കേട്ടതിനെ തുടർന്ന് അയൽക്കാർ നോക്കിയപ്പോഴാണ് പുഴുവും ഉറുമ്പും അരിച്ച നിലയിൽ കോമളത്തെ കണ്ടത്. ഇൗ അവസ്ഥയിൽ നാലുദിവസമെങ്കിലും കഴിഞ്ഞിട്ടുണ്ടാകുമെന്ന് പൊലീസ് പറയുന്നു. തീരെ അവശനിലയിലായിരുന്നു. കോമളത്തിെൻറ സഹോദരൻമാരും സഹോദരിയുമെല്ലാം തൃശൂരിൽതന്നെ താമസിക്കുന്നുണ്ടെന്ന് അയൽവാസികൾ പറയുന്നു. എന്നാൽ ഇവരുടെ വിവരങ്ങളൊന്നും അറിയില്ല.
ഇവിടെ വന്നുപോകാറുള്ള ബന്ധുവിനെ ബന്ധപ്പെടാൻ ശ്രമിക്കുന്നതായി പൊലീസ് അറിയിച്ചു. ഡിവിഷൻ കൗൺസിലർ ഐ. ലളിതാംബികയും പൊതുപ്രവർത്തകൻ കെ. കേശവദാസുമാണ് പൊലീസിെൻറ സഹായത്തോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.