തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാൻ തീരുമാനം. പുതിയ നിരക്കുകള്‍ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും. അടുത്ത മാസം മുതൽ വർധന നിലവിൽ വരും. നാലുവര്‍ഷത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനക്കാണ് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെടുന്നത്. റഗുലേറ്ററി കമ്മിഷന്‍ മേയ് 23 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കിരുന്നു. ജൂണില്‍ ഉത്തരവിറക്കാനിരിക്കെയാണ് ഹൈകോടതി സ്റ്റേ വന്നത്, അത് കഴിഞ്ഞ ദിവസം നീങ്ങിയതോടെയാണ് നിരക്ക് വര്‍ധനക്ക് കളമൊരുങ്ങുന്നത്. 465 മെഗാവാട്ടിെൻറ കരാറാണ് കടുത്ത വൈദ്യുതി പ്രതിസന്ധി പരിഗണിച്ച് പുന:സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
കമ്മിഷന്‍ നേരത്തെ ചോദിച്ച വിശദാംശങ്ങള്‍ വൈദ്യുതി ബോര്‍ഡ് ഉടൻ സമര്‍പ്പിക്കും. അതിന് തൊട്ട് പിന്നാലെ തന്നെ തീരുമാനവും വരുമെന്നാണ് അറിയുന്നത്. ഇതിനിടെ, ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത ഉപയോക്തക്കളില്‍ നിന്ന് ഈടാക്കരുതെന്ന കര്‍ശന വ്യവസ്ഥ കോടതി നൽകിയിട്ടുണ്ട്. ഇതിൽ യൂണിറ്റിന് 17 പൈസവരെ കുറയാൻ സാധ്യതയുണ്ട്. പക്ഷെ അധിക വൈദ്യുതി പുറത്ത് നിന്ന് വാങ്ങിയതിന്‍റെ ബാധ്യത തീര്‍ക്കാൻ തീരുമാനിച്ചാൽ ആ കുറവ് ബില്ലിലുണ്ടാകില്ല . റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾ പുനസ്ഥാപിക്കുന്നതിൽ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ അടുത്ത മന്ത്രിസഭായോഗം തീരുമാനം കൈകൊള്ളുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.