തൃശൂർ: കാർഷിക വായ്പ ലഭിക്കുന്നതിന് ഇനി മുതൽ കൃഷിഒാഫിസറുടെ സാക്ഷ്യപത്രം വേണം. വായ്പ അപേക്ഷിക്കുന്നയാൾ കർഷകനാണെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിബന്ധന. കൃഷി ആവശ്യങ്ങൾക്കല്ലാതെ കാർഷിക വായ്പ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് കൃഷിവകുപ്പിെൻറ ഇടപെടൽ. വായ്പ ദുരുപയോഗവുമായി ബന്ധപ്പെട്ട് ‘മാധ്യമം’ നേരത്തെ വാർത്ത നൽകിയിരുന്നു. വാർത്തയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ ഏറെ ദുരുപയോഗം നടന്നതായി കണ്ടെത്തിയിരുന്നു. പലിശയിളവ് മുതലെടുത്ത് വായ്പയെടുത്തവരില്‍ ഭൂരിഭാഗവും കര്ഷകരെല്ലന്നാണ് കൃഷി വകുപ്പിെൻറ കണ്ടെത്തൽ. മാത്രമല്ല പ്രളയം ബാധിച്ച കർഷകരുടെ വായ്പക്ക് മൊറേട്ടാറിയം നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ പോലും ദുരുപയോഗം മൂലം നടക്കാത്ത സാഹചര്യമാണ്. വായ്പ ദുരുപയോഗം കർഷകരെയാണ് ഏറെ ബാധിക്കുന്നത്.
സ്വര്‍ണപ്പണയത്തില്‍ ബാങ്കുകൾ കാര്‍ഷിക വായ്പ നൽകുന്നതിനെതിരെ റിസർവ് ബാങ്കിന് പരാതി നൽകാൻ തയാറെടുക്കുകയാണ് വകുപ്പ്. ഇത്തരത്തിൽ വായ്പ നൽകുന്നതിന് കർശന നിയന്ത്രണം നൽകുന്ന നിയമനിർമാണമാണ് ആവശ്യം. സഹകരണബാങ്കുകൾ അടക്കം വിവിധ ബാങ്കുകൾ അടുത്ത ബന്ധുക്കൾക്കും മറ്റുള്ളവർക്കും വായ്പ നൽകുകയാണ് ചെയ്യുന്നത്. നാല് ശതമാനം പലിശയാണ് കാർഷികവായ്പയുടെ മുഖ്യ ആകർഷണം. ഇത്തരത്തില്‍ ബാങ്കുകളില്‍ നിന്ന് വായ്പ നല്‍കിയത് കോടിക്കണക്കിന് രൂപയാണ്. കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പലിശയിളവാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്.
വായ്പക്കായി ഭൂമിയുടെ നികുതിയടച്ച രസീത് നല്കിയാല് മതി. കുറഞ്ഞ പലിശക്ക് വായ്പയെടുത്ത് ഈ തുക അതേ ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തിയവര്‍ പോലുമുണ്ട്. ഇതിനാല്‍ ബാങ്കുകളും വായ്പാപദ്ധതിയെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാല്‍ കര്‍ഷകനെന്ന പേരില്‍ വായ്പയെടുത്തവരില്‍ അടുക്കളത്തോട്ടം പോലും സ്വന്തമായില്ലാത്തവരുണ്ട്. ഇതേസമയം യഥാര്‍ഥ കര്‍ഷകര്‍ കൂടിയ പലിശക്ക് വായ്പയെടുക്കേണ്ട സ്ഥിതിയാണ്. വായ്പ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് വായ്പയെടുത്തവരുടെ വിവരങ്ങള്‍ ബാങ്കുകളും ശേഖരിച്ചു തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.