തിരുവനന്തപുരം: കാർഷിക വായ്പകൾക്ക് ഏർപ്പെടുത്തിയ മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടി. റവന്യൂ റിക്കവറി നടപടികൾ മരവിപ്പിച്ചു. മുഖ്യമന്ത്രി ബാങ്കേഴ്സ് സമിതിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
പുനഃക്രമീകരിക്കാത്ത വായ്പകളിലും ജപ്തി നടപടിയുണ്ടാവില്ല. കാർഷിക വായ്പകൾ പരിശോധിക്കാൻ ജില്ലകളിൽ സബ് കമ്മിറ്റി രൂപീകരിക്കാനും ചർച്ചയിൽ തീരുമാനമായി.
കർഷക, കാർഷികേതര വായ്പകൾക്കുള്ള മോറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടി കൊണ്ട് മെയ് 29നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ, കാർഷിക വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി നടപടികൾ സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ബാങ്കേഴ്സ് സമിതി ദിനപത്രങ്ങളിൽ പരസ്യം നൽകി. ഇതേതുടർന്നാണ് മുഖ്യമന്ത്രി ബാങ്കേഴ്സ് സമിതിയുമായി ചർച്ച നടത്താൻ തീരുമാനിച്ചത്.
കേരളത്തിലെ കർഷകർക്കുള്ള വായ്പകൾക്ക് മോറട്ടോറിയം നീട്ടി നൽകാനാവില്ലെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ നേരത്തെ സംസ്ഥാന ബാങ്കേഴ്സ് സമിതിയെ അറിയിച്ചിരുന്നു. പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ മോറട്ടോറിയം നീട്ടി നൽകിയതാണ്. മറ്റ് സംസ്ഥാനങ്ങൾ നൽകാത്ത പ്രത്യേക പരിഗണന കേരളത്തിന് അനുവദിക്കാനാവില്ലെന്നും ആർ.ബി.ഐ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.