തിരുവനന്തപുരം: കാർഷികവായ്പ തിരിച്ചടക്കുന്നതിൽ മുടക്കംവരുത്തിയവർെക്കതിര െ ബാങ്കുകൾ ജപ്തി നടപടിക്ക് ശ്രമിച്ചാൽ ഒരുതരത്തിലും സര്‍ക്കാർ സഹകരിക്കില്ലെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. മുഴുവൻ കൃഷിഭൂമിയും സര്‍ഫാസി നിയമത്തിെൻറ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ സർക്കാർ ശ്രമിക്കും.
കാർഷിക വായ്പകൾക്ക് ജൂലൈ വരെ ഏർപ്പെടുത്തിയ മൊറട്ടോറിയം ഡിസംബർവരെ നീട്ടുന്ന കാര്യത്തിൽ ഈ മാസം 25ന് നടക്കുന്ന സംസ്ഥാ നതല ബാങ്കേഴ്സ് സമിതി യോഗത്തില്‍ തീരുമാനമെടുക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പി.സി. ജോര്‍ജ് എന്നിവരുടെ സബ്മിഷനുകൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. സര്‍ഫാസിനിയമപ്രകാരമുള്ള നടപടികളില്‍നിന്ന് കൃഷിഭൂമിയെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും കേരളത്തിലെ ബാങ്കുകള്‍ നെല്‍വയലുകളെ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. കൃഷിചെയ്യുന്ന എല്ലാ ഭൂമിയെയും ഇതില്‍ ഉള്‍പ്പെടുത്തണമെന്ന് അടുത്തിടെ സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതിനാൽ സർക്കാർ ഇക്കാര്യത്തിൽ ഇടപെടും. കൃഷിക്കാരുടെ വായ്പകള്‍ക്ക് ജൂലൈ 31 വരെ െമാറട്ടോറിയം നിലവിലുണ്ട്. ഇത് നീട്ടുന്ന കാര്യത്തില്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് തീരുമാനമെടുക്കാമെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുള്ളത്. പ്രളയത്തിന് ശേഷമുള്ള ബാങ്ക് അക്കൗണ്ടുകള്‍ പുനഃക്രമീകരിക്കുന്നതിനും മറ്റുമുള്ള സമയം നീട്ടിനല്‍കാനാവില്ലെന്നാണ് ആര്.ബി.ഐ അറിയിച്ചത്.
കുറഞ്ഞ പലിശനിരക്കുള്ള കാര്‍ഷിക സ്വര്‍ണവായ്പ ലഭിക്കുന്നവരിൽ കൂടുതലും കർഷകരല്ല. ഒത്തുകളിയുടെ ഭാഗമായി കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യം അനർഹമായി തട്ടിയെടുക്കുകയാണ്. അതിനാൽ കാര്‍ഷിക സ്വർണവായ്പ കൃഷിവകുപ്പിെൻറ സര്‍ട്ടിഫിക്കറ്റോടെ മാത്രമേ നൽകാവൂവെന്ന് നിർദേശിച്ചതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.