ഇടുക്കി: കുഞ്ഞുങ്ങളെ പോലെ പരിചരിക്കുന്ന കൃഷി നഷ്ടപ്പെടുമ്പോൾ കർഷകർക്ക് വിങ്ങലും വേദനയും ഉണ്ടാവുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. കോതമംഗലത്തിന് സമീപം വാരപ്പെട്ടിയില്‍ കെ.എസ്.ഇ.ബി വാഴകള്‍ വെട്ടിയ സ്ഥലം സന്ദര്‍ശിക്കവെയാണ് മന്ത്രിയുടെ പ്രതികരണം . വെള്ളിയാഴ്ച രാവിലെയാണ് മന്ത്രി സ്ഥലം സന്ദർശിച്ചത്. കര്‍ഷകന്‍ തോമസിനെ കണ്ട് നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ഉറപ്പു നല്‍കി.
വലിയ നഷ്ടമാണ് ഉണ്ടായതെന്നും. ഇനി ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ വിവിധ വകുപ്പുകൾ ശ്രദ്ധിക്കണമെന്നും കൃഷി വകുപ്പിന്‍റെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് ധനസഹായം അനുവദിച്ചതെന്നും തുക എത്രയും വേഗം കൈമാറുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ സന്ദർശനത്തിൽ സന്തോഷമുണ്ടെന്ന് തോമസ് പറഞ്ഞു.
വൈദ്യുതിലൈനുകൾ താഴ്ന്ന് പോകുന്ന സ്ഥലങ്ങളിൽ ഏതൊക്കെ കൃഷികൾ നടത്താമെന്നതിനെ സംബന്ധിച്ച് കൃഷിവകുപ്പ് കൃത്യമായ പരിശീലനം നൽകുന്നില്ലെന്നുള്ള പരാതി പ്രദേശത്തെ കർഷകർ മന്ത്രിയെ അറിയിച്ചു. വൈദ്യുതവകുപ്പും കൃഷിവകുപ്പും സംയുക്തമായി സംസ്ഥാനത്ത് അത്തരം പരിശീലന പരിപാടികളെക്കുറിച്ച് ആലോചിക്കാമെന്ന് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.