കാട്ടാക്കട (തിരുവനന്തപുരം): ബേക്കറി തൊഴിലാളിക്ക് 310 തവണ എ.ഐ കാമറയുടെ പെറ്റി. പിഴ മൊത്തം ഒന്നരലക്ഷം കഴിഞ്ഞിട്ടും നോട്ടീസ് ഒന്നും കിട്ടിയുമില്ല. കിള്ളി എട്ടിരുത്തിയിലെ ബേക്കറിയിലെ സെക്യൂരിറ്റി ജീവനക്കാരന് കിള്ളി കുരുവിമുകൾ അനുഭവനിൽ അഗസ്റ്റിനാണ് (65) ഈ ദുരനുഭവം. കഴിഞ്ഞ ദിവസം അഗസ്റ്റിന്റെ സുഹൃത്ത് ബൈക്കിന് പെറ്റി വല്ലതുണ്ടോ എന്ന് പരതിയപ്പോഴാണ് ഞെട്ടിക്കുന്ന കണക്ക് അറിയുന്നത്. മകന്റെ പേരിലുള്ള ബൈക്കിലാണ് സെക്യൂരിറ്റി തൊഴിലാളിയായ അഗസ്റ്റിന്റെ യാത്ര.
ജോലി ചെയ്യുന്ന ബേക്കറിക്ക് മുന്നിലുള്ള എ.ഐ കാമറയാണ് അഗസ്റ്റിന്റെ പതിവായുള്ള യാത്ര പിടികൂടി പെറ്റിയിട്ടത്. എന്നാല്‍ ഇത്രയും തവണ പെറ്റിയിട്ടിട്ടും ഒരുനോട്ടീസ് പോലും ലഭിക്കാത്തതാണ് നിയമലംഘനം തുടരാൻ ഇടയാക്കിയത്. ദാരിദ്ര്യം നിമിത്തം മരുന്ന് വാങ്ങുന്നതിന് വേണ്ടിയാണ് ഹൃദ്രോഗിയായ താൻ ബേക്കറിയില്‍ സെക്യൂരിറ്റി ജോലിയും ഭക്ഷണം കൊണ്ട് കൊടുക്കുന്ന ജോലിയിലും ഏര്‍പ്പെട്ടതെന്ന് അഗസ്റ്റിന് പറയുന്നു. കിള്ളിയിലെ എ.ഐ കാമറ നിശ്ചലമെന്ന് കരുതി നിരവധിപേരാണ് നിയമ ലംഘനം നടത്തി ദിവസവും ഇതുവഴി കടന്നുപോകുന്നതെന്ന് സമീപത്തെ വ്യാപാരികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.