ട്രാഫിക് നിയമലംഘനം കണ്ടെത്താൻ എ.ഐ കാമറകൾ നാളെ മിഴിതുറക്കും; ആശങ്ക വേണ്ടെന്ന് ഗതാഗത കമീഷണർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനം ക​ണ്ടെത്താനായി സ്ഥാപിച്ച എ.ഐ കാമറകൾ നാളെ മുതൽ പ്രവർത്തന സജ്ജമാകും. 726 എ.ഐ കാമറകളാണ് സംസ്ഥാനത്തുടനീളം നാളെ മുതൽ മിഴിതുറക്കുന്നത്. സേഫ് കേരള എന്ന പേരിട്ടുള്ള പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയിരുന്നു.

ഹെൽമെറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത്, ലൈൻ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, മൊബൈലിൽ സംസാരിച്ചുള്ള യാത്ര- ഇങ്ങനെയുളള കുറ്റകൃത്യങ്ങളാണ് ആദ്യം പിടിക്കുക. സോഫ്റ്റുവയർ അപ്ഡേഷൻ വഴി മാസങ്ങള്‍ക്കുള്ളിൽ അമിതവേഗതയിലുള്ള യാത്രയും പിടിക്കും.

കാമറകൾ വഴി കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനത്തിന്റെ വിവരം വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്ക് അപ്പോൾ തന്നെ മെസേജ് ആയി അറിയിക്കും. അനധികൃത പാർക്കിങ്ങിന് 250 രൂപയാണു കുറഞ്ഞ പിഴ. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതിരുന്നാൽ 500 രൂപയും അമിതവേഗത്തിന് 1500 രൂപയുമാണു പിഴ. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതു പിടികൂടിയാൽ 2000 രൂപ പിഴ നൽകണം.

അതേസമയം, എ.ഐ കാമറകൾ വരവിൽ ആശങ്ക വേണ്ടെന്ന് ഗതാഗത കമീഷണർ എസ്.ശ്രീജിത്ത് പറഞ്ഞു. നിയമം ലംഘിക്കാതിരുന്നാൽ മതി. നിരത്തിലെ മരണം 20 ശതമാനം കുറക്കുകയാണ് ലക്ഷ്യംശെവക്കുന്നത്. മോട്ടോർ വാഹന വകുപ്പാണ് നോട്ടീസ് നൽകുന്നതും പിഴയിടാക്കുന്നതും.

Tags:    
News Summary - AI cameras to detect traffic violations tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.