എ.ഐ കാമറകൾ ഇന്നു മുതൽ പണി തുടങ്ങും

ഹെൽമറ്റില്ലാത്ത യാത്രയും സീറ്റ് ബെൽറ്റ് ധരിക്കാത്തതുമടക്കം സകല ഗതാഗതക്കുറ്റങ്ങളും പിടികൂടുന്ന നിർമിത ബുദ്ധി (എ.ഐ) കാമറകൾ ഇന്നു മുതൽ പണി തുടങ്ങും. പൊലീസുകാരെയും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും വെട്ടിച്ച് കടക്കും പോലെ എ.ഐ കാമറകളുടെ കണ്ണുവെട്ടിക്കാനാവില്ല. ഫലത്തിൽ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ കീശ കീറുമെന്നുറപ്പ്. നിയമലംഘനം നടന്ന് പരമാവധി ആറു മണിക്കൂറിനുള്ളിൽ മൊബൈൽ ഫോണിൽ സന്ദേശമെത്തും.

കാമറ കണ്ടെത്തുന്ന കുറ്റങ്ങളും പിഴയും

●ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ - ആദ്യപിഴ 2000, തുടര്‍ന്ന് 4000

●രജിസ്‌ട്രേഷന്‍ ഇല്ലെങ്കില്‍ (സ്വകാര്യവാഹനങ്ങള്‍) 3000

●റോഡ് നികുതി അടച്ചില്ലെങ്കില്‍ സ്വകാര്യവാഹനം- 250

●അമിതവേഗം (കാര്‍) -1500

●ലൈന്‍ ട്രാഫിക് ലംഘനം- 2000

●റെഡ് ലൈറ്റ് മറികടക്കല്‍ -2000

●ഇരുചക്രവാഹനങ്ങളില്‍ രണ്ടില്‍കൂടുതല്‍ പേര്‍ യാത്ര ചെയ്യൽ- 2000

●ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുക, നോപാര്‍ക്കിങ്, റിയര്‍ വ്യൂ മിറര്‍ ഇളക്കിമാറ്റുക- 250

●തുടര്‍ച്ചയായ വെള്ളവര മുറിച്ചു കടന്നാല്‍ -250

●ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം- 2000

●സീറ്റ്‌ബെല്‍റ്റ്, ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കൽ- 500

●മഞ്ഞവര മുറിച്ചുകടന്നാല്‍ (അപടകരമായ ഡ്രൈവിങ്) - 2000

വരകള്‍ മുറിച്ച് കടക്കുമ്പോൾ

●റോഡിന്റെ മധ്യഭാഗത്ത് തുടര്‍ച്ചയായുള്ള വെള്ള മഞ്ഞ വരകള്‍ മുറിച്ച് കടക്കരുത്

●ഇരട്ട മഞ്ഞവരകള്‍ ഡിവൈഡറായി പരിഗണിക്കണം

●ജങ്ഷനുകളിലെ സ്റ്റോപ് ലൈനുകള്‍ക്ക് മുമ്പായി വാഹനം നിര്‍ത്തണം

●സീബ്രലൈനില്‍ കയറാന്‍ പാടില്ല

●ഇടവിട്ട നീണ്ട വെള്ളവരകള്‍ (ജങ്ഷന്‍ പാലം എന്നിവ സംബന്ധിച്ച് സൂചന)

●തുടര്‍ച്ചയായ വെള്ളവരയും കൂടെ ഇടവിട്ട വെള്ളവരയും (ഇടവിട്ട ലൈന്‍ ഉള്ള ഭാഗത്ത് നിന്നുംവരുന്ന വാഹനങ്ങള്‍ക്ക് ഓവര്‍ടേക്ക് ചെയ്യാം)

●ഇടതുവശത്തെ മഞ്ഞ വര (ഇടത് വശത്ത് പാര്‍ക്കിങ് പാടില്ല)

●നാലുവരിപ്പാതയിലെ ട്രാഫിക് ലൈന്‍ പാലിക്കുക. വേഗം കുറഞ്ഞ വാഹനങ്ങള്‍ ഇടതു വശത്ത് കൂടി.

റോഡുകളിലെ അനുവദനീയ വേഗം

●സ്‌കൂള്‍മേഖല- 30 കി.മീ

●കാറുകൾ: സംസ്ഥാനപാത- 80 കി.മീ, ദേശീയപാത- 85 കി.മീ , ദേശീയപാത നാലുവരി -90 കി.മീ

●ഇരുചക്രവാഹനങ്ങള്‍- സംസ്ഥാനപാത -50 കി.മീ, ദേശീയപാത- 60 കി.മീ, നാലുവരി -70 കി.മീ

●ബസ്, ലോറി -60 കി.മീ.

Tags:    
News Summary - AI cameras will start working from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.