തിരുവനന്തപുരം: എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 1810 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു 2014-15 അധ്യയന വര്‍ഷം പുതുതായി അനുവദിച്ച സ്കൂളുകളാണിത്. ടീച്ചര്‍ -649, ടീച്ചര്‍ ജൂനിയര്‍ -679, പ്രിന്‍സിപ്പല്‍ -125, അപ്ഗ്രഡേഷന് -167, ലാബ് അസിസ്റ്റൻറ് -190 എന്നിങ്ങനെയാണ് തസ്തികകള്‍ അനുവദിച്ചത്.
2014-15 വര്‍ഷം പുതിയ ബാച്ചുകളും സ്കൂളുകളും അനുവദിക്കുമ്പോള്‍ ദിവസ വേതനത്തില്‍ ജോലി ചെയ്തിരുന്ന അധ്യാപകര്‍ക്ക് സ്ഥിരം ഒഴിവിലേക്ക് പരിഗണിക്കപ്പെടുന്നതിന് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് നല്‍കാനും തീരുമാനമായി. ഏറെ നാളായി ഇൗ ജീവനക്കാർ നിയമനാംഗീകാരം ആവശ്യപ്പെട്ടുവരുകയാണ്. ഇതേ കാലയളവിൽ അനുവദിച്ച സർക്കാർ സ്കൂളുകളിലും ബാച്ചുകളിലും നേരത്തേ തസ്തിക അനുവദിച്ചിരുന്നു.
- 1999 ആഗസ്റ്റ് 16നും 2003 ഡിസംബര്‍ 12നും ഇടയില്‍ എംപ്ലോയ്മെൻറ് എക്ചേഞ്ച് മുഖേന താല്ക്കാലികാടിസ്ഥാനത്തില് ജോലിയില്‍ പ്രവേശിക്കുകയും സേവന കാലയളവ് 2004 വര്‍ഷത്തേക്ക് നീളുകയും ചെയ്ത 104 അംഗപരിമിതര്‍ക്ക് സൂപ്പര്‍ന്യൂമററി തസ്തികകളില്‍ പുനര്‍നിയമനം നല്‍കും
- പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 85 അധിക തസ്തികകള്‍ സൃഷ്ടിക്കും
- പെരിന്തല്‍മണ്ണ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ബ്രെയിന്‍ ട്യൂമര്‍ ചികിത്സ യൂനിറ്റ് സജ്ജമാക്കുന്നതിന് ഒരു മെഡിക്കല്‍ ഓഫിസര്‍ തസ്തിക സൃഷ്ടിക്കും
- സൈനിക ക്ഷേമത്തിന് പുതിയ വകുപ്പ് രൂപവത്കരിക്കും. പൊതുഭരണവകുപ്പിെൻറ കീഴില്‍ സൈനിക ക്ഷേമവുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തും. ഇതിനുവേണ്ടി റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.