തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ ഒരു വിദ്യാർഥി വർധിച്ചാൽ അധിക തസ്തിക സൃഷ്ടിക്കാൻ കഴിയുന്ന വ്യവസ്ഥകൾ വിദ്യാഭ്യാസ ചട്ടങ്ങളിൽനിന്ന് ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനം. സ്കൂളുകളിൽ അധ്യാപക തസ്തിക സൃഷ്ടിക്കാനുള്ള അന്തിമാധികാരം സർക്കാറിൽ നിക്ഷിപ്തമാക്കും. എയ്ഡഡ് സ്കൂളുകളിലെ നിയമനാംഗീകാര അധികാരം വിദ്യാഭ്യാസ ഒാഫിസർമാർക്കാണ്.
എയ്ഡഡ് സ്കൂളുകളില്‍ സൃഷ്ടിക്കുന്ന പുതിയ അധ്യാപക തസ്തികകളില്‍ സംരക്ഷിത അധ്യാപകര്‍ക്കാകും മുന്‍ഗണന. ഇതിനാവശ്യമായ നിയമ-ചട്ട ഭേദഗതികള്‍ പൊതുവിദ്യാഭ്യാസവകുപ്പ് ഒരുമാസത്തിനകം കൈക്കൊള്ളും. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ധനകാര്യ പരിശോധനാ വിഭാഗം പരിശോധിക്കുകയും അവരുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യും.
നിലവിൽ എൽ.പി തലത്തിൽ 30 വിദ്യാർഥിക്ക് ഒരു അധ്യാപക തസ്തികയും ഒരു വിദ്യാർഥി വർധിച്ചാൽ രണ്ടാമത്തെ തസ്തികയും സൃഷ്ടിക്കുന്നുണ്ട്. യു.പിയിൽ 35 വിദ്യാർഥിക്ക് ഒരു അധ്യാപകനും ഒരു വിദ്യാർഥി വർധിച്ചാൽ രണ്ടാമത്തെ തസ്തികയും സൃഷ്ടിക്കും.
ഇതിലാണ് ഭേദഗതി കൊണ്ടുവരുന്നത്. ആറ് വിദ്യാർഥി വർധിച്ചാൽ മാത്രം പുതിയ തസ്തിക അനുവദിച്ചാൽ മതിയെന്ന പൊതുവിദ്യാഭ്യാസവകുപ്പിെൻറ ശിപാർശ സർക്കാറിെൻറ പരിഗണനയിലാണ്.
ഇതിനനുസൃതമായി കെ.ഇ.ആർ ഭേദഗതി ചെയ്യണമെന്ന നിർദേശത്തിൽ നിയമവകുപ്പ് വിയോജിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.