കൊണ്ടോട്ടി: എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ കോഴിക്കോട്-തിരുവനന്തപുരം സര്‍വിസിന് ഞായറാഴ്ച തുടക്കമാകും. കോഴിക്കോട്-ദോഹ സര്‍വിസാണ് ഞായറാഴ്ച മുതല്‍ തിരുവനന്തപുരത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുന്നത്. തിരുവനന്തപുരം-കോഴിക്കോട് സര്‍വിസ് തിങ്കളാഴ്ചയാണ് ആരംഭിക്കുക. കോഴിക്കോട്-റിയാദ് സര്‍വിസിന്‍െറ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ആഴ്ചയില്‍ നാല് ദിവസമാണ് സര്‍വിസുള്ളത്. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വിസ് നടത്താന്‍ അധികൃതര്‍ ശ്രമം നടത്തിയെങ്കിലും റിയാദില്‍ സ്ളോട്ട് ലഭിക്കാത്തതിനാല്‍ അഞ്ച് ദിവസമായി ചുരുക്കുകയായിരുന്നു.
രാത്രി 10.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 11.25ന്് തിരുവനന്തപുരത്ത് എത്തും. രാവിലെ ഏഴിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വിമാനം 7.45ന് കരിപ്പൂരിലത്തെും. തുടര്‍ന്ന് 11.40ന് ദോഹയിലേക്ക് പുറപ്പെടും. ദോഹയില്‍ നിന്ന് രാത്രി 9.10ന് കരിപ്പൂരില്‍ ഇറങ്ങിയതിന് ശേഷമാണ് തിരുവനന്തപുരത്തേക്ക് തിരിക്കുക. 2,500 രൂപയാണ് നിലവില്‍ കോഴിക്കോട്-തിരുവനന്തപുരം സെക്ടറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്‍െറ നിരക്ക്. ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വിസുണ്ടാകും.
റിയാദിലേക്ക് തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് എക്സ്പ്രസ് സര്‍വിസുള്ളത്. ഫെബ്രുവരി 15 മുതല്‍ ശനിയാഴ്ചയും റിയാദിലേക്ക് കരിപ്പൂരില്‍ നിന്ന് സര്‍വിസുണ്ടാകും. കോഴിക്കോട് നിന്ന് രാവിലെ 9.15ന് പുറപ്പെടുന്ന വിമാനം റിയാദ് സമയം 11.45നാണ് എത്തുക. റിയാദില്‍ നിന്ന് 1.15ന് തിരിക്കുന്ന വിമാനം തിരിച്ച് രാത്രി 8.45ന് കോഴിക്കോട്ടത്തെും. കരിപ്പൂരില്‍ നിന്ന് റിയാദിലേക്കുള്ള ഏക സര്‍വിസാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.