നെടുമ്പാശ്ശേരി: അവധിക്കാലം കഴിഞ്ഞ് മടങ്ങുന്നവരുടെ തിരക്ക് ഒഴിഞ്ഞതോടെ ഗൾഫിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഇടിഞ്ഞു. ഇതോടെ പൂജ അവധി വിദേശയാത്രക്ക് െതരഞ്ഞെടുത്തവരുടെ എണ്ണവും കൂടി. സെപ്റ്റംബർ പകുതി വരെ ഗൾഫിലേക്കുള്ള മടക്കയാത്രക്ക് വൻ തിരക്കായിരുന്നു. യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ പതിവ് തന്ത്രം ഇക്കുറി കാര്യമായി നടപ്പായില്ല.
മുൻ വർഷങ്ങളിൽ അവധിക്കാലം കഴിഞ്ഞ് മടങ്ങുന്നവരുടെ തിരക്ക് കണക്കിലെടുത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക്് കുത്തനെ ഉയർത്താറുണ്ട്. ആഗസ്റ്റിലും സെപ്റ്റംബറിലും ഗൾഫിലേക്ക് ടിക്കറ്റ് കിട്ടണമെങ്കിൽ 40,000 മുതൽ 60,000 രൂപ വരെ നൽകണമായിരുന്നു. ടിക്കറ്റിനായി യാത്രക്കാർ നെട്ടോട്ടമോടേണ്ട സ്ഥിതിയും ഉണ്ടാകാറുണ്ട്്്. ഇക്കുറിയും തിരക്കുണ്ടായെങ്കിലും മുൻ വർഷങ്ങളിലേതുപോലുള്ള അവസ്ഥയില്ലായിരുന്നു. അതുകൊണ്ടുതന്നെ യാത്രക്കാരെ കൊള്ളയടിച്ച് വൻ വിറ്റുവരവ് പ്രതീക്ഷിച്ചിരുന്ന വിമാനക്കമ്പനികൾക്കെല്ലാം തിരിച്ചടിയും കിട്ടി.
ഗൾഫിലേക്ക് സർവിസ് കൂടിയതാണ് യാത്രക്കാരുടെ തള്ളിക്കയറ്റം കുറച്ചത്. ആഗസ്റ്റ് അവസാനം വരെ 20,000 മുതൽ 30,000 രൂപ വരെ നിരക്കിൽ ഗൾഫിലേക്ക് ടിക്കറ്റ് കിട്ടി. ദുൈബയിലേക്കും അബൂദബിയിലേക്കും 20,000 രൂപയിൽ താഴെ നിരക്കിലും ടിക്കറ്റ് കിട്ടിയിരുന്നു. തിരക്കില്ലാത്തപ്പോൾ 5500 മുതൽ 9,000 രൂപക്കുവരെ വിൽക്കുന്ന ടിക്കറ്റിനാണ് തിരക്കുള്ളപ്പോൾ ആറിരട്ടി വരെ കൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.