മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിവിധ പ്രശ്നങ്ങളിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഇ.ടി. മുഹമ്മദ് ബഷീർ എം.പി കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പു റാം മോഹൻ നായിഡുവിന് കത്ത് നൽകി. ചെറിയ ശ്രേണിയിൽ ഉൾപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് വിമാനങ്ങൾ അടിക്കടി സർവിസ് റദ്ദാക്കുന്നത് തടയുക, വാഹനപാർക്കിങ്ങിന്റെ പേരിൽ നടക്കുന്ന അശാസ്ത്രീയ സംവിധാനങ്ങൾ മാറ്റുക, വിമാനത്താവള റെസ വിപുലീകരണ-നവീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
പാർക്കിങ് ആവശ്യമില്ലാത്ത വാഹനങ്ങൾക്ക് 11 മിനിറ്റിനകം തിരിച്ചുപോവാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് മാറ്റി പാർക്കിങ് ആവശ്യമില്ലാത്ത വാഹനങ്ങൾക്കും പാർക്കിങ് മേഖലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്കും പ്രത്യേക വഴിയൊരുക്കണമെന്നും ആവശ്യപ്പെട്ടു.
അടിയന്തരമായി ഇക്കാര്യങ്ങൾ പരിഹരിക്കണമെന്ന് വിമാനത്താവള ഡയറക്ടറോടും ഇ.ടി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.