കൊച്ചി: ജലവിമാന പദ്ധതിയോടുള്ള മത്സ്യ തൊഴിലാളി ഫെഡറേഷന്‍റെ (എ.ഐ.ടി.യു.സി) നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന പ്രസിഡൻറ് ടി.ജെ. ആഞ്ചലോസും ജന. സെക്രട്ടറി ടി. രഘുവരനും പ്രസ്താവനയിൽ വ്യക്തമാക്കി.
യു.ഡി.എഫ് ഭരണകാലത്ത് സ്വകാര്യ ജലവിമാന കമ്പനികൾ വന്നപ്പോൾ മത്സ്യ തൊഴിലാളി സംഘടനകൾ അതിനെ ചെറുത്തുതോൽപിക്കുകയായിരുന്നു. മത്സ്യബന്ധന മേഖലയിലേക്ക് ജലവിമാനം കടന്നാൽ വീണ്ടും സമരം ചെയ്യും.
കഴിഞ്ഞ ദിവസം പരീക്ഷണപ്പറക്കൽ നടത്തിയപ്പോൾ മത്സ്യ തൊഴിലാളികളേയും ബോട്ട് യാത്രക്കാരെയും മണിക്കൂറുകളോളം ബന്ദിയാക്കിയത് പ്രതിഷേധാർഹമാണ്. ദിനംപ്രതി പരമാവധി 40 യാത്രക്കാർക്ക് വേണ്ടി ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവന മാർഗം ഇല്ലാതാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.