കോട്ടയം: എം.ജി സർവകലാശാലയിലെ ജാതിവിവേചനത്തിനെതിരെ ഗവേഷക വിദ്യാർഥി ദീപ പി. മോഹനൻ നടത്തുന്ന നിരാഹാരസമരത്തിന് പിന്തുണയുമായി എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിെൻറ നേതൃത്വത്തിലുള്ള സംഘം സമരപ്പന്തലിലെത്തി.
ദീപയുടെ ഗവേഷണ പ്രവർത്തനങ്ങൾക്ക് തടസ്സമായി നിൽക്കുന്ന ആരോപണ വിധേയയനായ പ്രഫസറെ പുറത്താക്കണമെന്ന് മഹേഷ് ആവശ്യപ്പെട്ടു. ദീപക്ക് നീതി നിഷേധിക്കുന്ന സർവകലാശാല നടപടി കേരളത്തിന് അപമാനമാണ്. സമരം അവസാനിക്കാൻ സർവകലാശാല അധികൃതർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. പ്രദീപ്, കോട്ടയം ജില്ല സെക്രട്ടറി എസ്.പി. സുജിത്, പ്രസിഡൻറ് റെനീഷ് കാരിമറ്റം, പി.ആർ. ശരത് കുമാർ, സജീവ്, സ്നേഹ ലക്ഷ്മി, കെ.കെ. രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.