തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആരോപണങ്ങളിൽ ഒരെണ്ണമെങ്കിലും സത്യമാണെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണനും മുൻഅംഗം അജയ് തറയിലും.
രൂപവത്കരണം മുതൽ മിൽമയിലും മുന്നാക്കവികസന കോർപറേഷനിലും പ്രവർത്തിച്ച താൻ എവിടെയെങ്കിലും അഴിമതി നടത്തിയതായി ആരും പറഞ്ഞിട്ടില്ല. ചില ആളുകളുടെ സ്വാർഥതാൽപര്യമാണ് അഴിമതി ആരോപണങ്ങളുടെ പിന്നിൽ. വെറുതേ ആരോപണമുന്നയിക്കാതെ എന്ത് അഴിമതി നടത്തിയെന്ന് വ്യക്തമായി പറയാൻ ഇക്കൂട്ടർ തയാറാവുകയാണ് വേണ്ടതെന്നും പ്രയാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബോർഡിലെ സി.ഐ.ടി.യു യൂനിയൻകാരും ചില ഉദ്യോഗസ്ഥരും മുൻജീവനക്കാരും നടത്തുന്ന രാഷ്ട്രീയ പകപോക്കലിെൻറ ഇരയാണ് താനെന്ന് പ്രയാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.