അഹിന്ദുക്കൾക്കും ക്ഷേത്ര പ്ര​വേശനം അനുവദിക്കണമെന്ന്​ അജയ്​ തറയിൽ

തിരുവനന്തപുരം: അഹിന്ദുക്കൾക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്ന്​ ആവശ്യവുമായി ദേവസ്വം ബോർഡ്​ അംഗവും കോൺഗ്രസ്​ നേതാവുമായ അജയ്​ തറയിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡ്​ ക്ഷേത്രങ്ങളിൽ ഇന്ന്​ പ്രവശേനം അനുവദിച്ചിട്ടുള്ളത്​ ഹിന്ദുമതവിശ്വാസിയെന്ന്​ എഴുതിനൽകുന്നവർക്കും മാത്രമാണ്​.  ഇതുമാറ്റി ക്ഷേത്ര ആരാധനയിലും വിഗ്രഹാരധനയിലും വിശ്വസിക്കുന്ന ആർക്കും ദേവസ്വം ബോർഡി​​െൻറ ​ക്ഷേത്രങ്ങളിൽ പ്രവേശിക്കാമെന്ന്​ തിരുത്ത്​ വരുത്തി ഉത്തരവിറക്കണമെന്നാണ്​​ അജയ്​ തറയലി​​െൻറ ആവശ്യം.

ഹിന്ദുമതത്തിൽ വി​ശ്വസിക്കു​ന്നുവെന്ന സാക്ഷ്യപത്രം നൽകുന്നത്​ വഴി ഒരു വ്യക്​തി നടത്തുന്നത്​ പരോക്ഷമായ മതപരിവർത്തനമാണ്​. ഇതിനെ പ്രോൽസാഹിപ്പിക്കലല്ല ദേവസ്വം ബോർഡി​​െൻറ ചുമതല. ഇതുകൊണ്ട്​ 1952ലെ ദേവസ്വം ബോർഡ്​ ഉത്തരവ്​ പരിഷ്​കരിച്ച്​ ഇതുസംബന്ധിച്ച്​ പുതിയ ഉത്തരവ്​ പുറത്തിറക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

Tags:    
News Summary - Ajay tharayil statement about temple entry-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.