തിരുവനന്തപുരം: കണ്ണൂർ കരുണ ബില്ലിനെതിരെ മുതിർന്ന കോൺഗ്രസ്സ് നേതാവ് എ.കെ ആൻറണി. മെഡിക്കൽ ബിൽ പാസാക്കിയത് ദുഃഖകരമാണെന്ന് ആൻറണി പറഞ്ഞു. നിയമസഭ ഇത്തരമൊരു ബിൽ പാസാക്കാൻ പാടില്ലായിരുന്നു. വിവാദമായ മെഡിക്കൽ ബില്ല് റദ്ദാക്കണമെന്നും ആൻറണി ആവശ്യപ്പെട്ടു. നേരത്തെ കോൺഗ്രസ് നേതാക്കൻമാർ ബില്ലിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരിന്നു.
പുരോഗമനപരമായ ഒരുപാട് നിയമങ്ങൾ പാസാക്കിയതാണ് േകരള നിയമസഭ. അർഹതപ്പെട്ടവരെ സഹായിക്കാൻ വേറെ മാർഗങ്ങൾ തേടണമായിരുന്നു. മാനേജ്മെൻറുകളുടെ കള്ളക്കളിക്ക് ശാശ്വതമായ പരിഹാരം വേണം. ഭരണ-പ്രതിപക്ഷ പാർട്ടികൾ അതിന് വേണ്ടി ഒരുമിച്ചുനിൽക്കണമെന്നും ആൻറണി ആവശ്യപ്പെട്ടു.
മെഡിക്കൽ ബിൽ പാസാക്കിയതിൽ ആരെയും കുറ്റപ്പെടുത്താനില്ല. പ്രതിപക്ഷ രാഷ്ട്രീയമോ ഭരണപക്ഷ രാഷ്ട്രീയമോ പറയാൻ ഉദ്ദേശിക്കുന്നുമില്ലെന്നും തെൻറ പൊതുവായ നിലപാടാണിതെന്നും ആൻറണി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.