പശ്​ചാത്തപിക്കാൻ തയാറല്ലാത്തവരാണ്​ സി.പി.എമ്മുകാർ -എ.​െക ആൻറണി

കണ്ണൂർ: വടക്കെ ഇന്ത്യയിൽ ആർ.എസ്​.എസി​​​െൻറയും ബി.ജെ.പിയുടെയും അസഹിഷ്​ണുതക്കെതിരെ പോരാടുന്നുവെന്ന്​ അവകാശപ്പെടുന്ന സി.പി.എം കേരളത്തിൽ അസഹിഷ്​ണുതയുടെ രാഷ്​ട്രീയമാണ്​ പിന്തുടരുന്നതെന്ന്​ കോൺഗ്രസ്​ പ്രവർത്തക സമിതിയംഗം എ.കെ. ആൻറണി. കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസൻ നയിക്കുന്ന ജനമോചന യാത്രയുടെ ജില്ലയിലെ പര്യടനത്തി​​െൻറ സമാപനം കണ്ണൂർ സ്​റ്റേഡിയം കോർണറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്​ട്രീയ എതിരാളികളെ മാത്രമല്ല, അവർക്കെതിരായി ശബ്​ദമുയർത്തുന്നവരെയും ആജ്​ഞാനുവർത്തികളല്ലാത്തവരെയും സി.പി.എം ഇല്ലാതാക്കുകയാണ്.  

ബി.ജെ.പിയുടെ അസഹിഷ്ണുതക്കെതിരെ പോരാടൻ ഞങ്ങൾക്കേ കഴിയുകയുള്ളൂവെന്ന് പ്രഖ്യാപിക്കുന്ന സി.പി.എം ആദ്യം സ്വയം ചികിത്സക്ക്​ വിധേയമാകണം. അസഹിഷ്​ണുതക്കെതിരെ പോരാടാൻ രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും  നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷനൽ കോൺഗ്രസുണ്ട്. കാറ്റ് മാറി വീശുകയാണ്. അത് കൊടുങ്കാറ്റായി മാറണം. ബംഗാളിലുണ്ടായ തകർച്ചയേക്കാൾ ദയനീയമായിരിക്കും സി.പി.എം കേരളത്തിൽ നേരിടാൻ പോകുന്നത്. കുറ്റബോധമില്ലാത്ത വിധം മരവിച്ച മനഃസാക്ഷിയുള്ള നേതാക്കളുടെ പാർട്ടിയുണ്ടെങ്കിൽ അത് സി.പി.എമ്മി​​െൻറ കണ്ണൂർ ഘടകമാണ് -ആൻറണി ആരോപിച്ചു. 

കീഴാറ്റൂരിൽ നെൽവയൽ മണ്ണിട്ട്​ നികത്തു​ന്നതിനെതിരെ സമരം നടത്തുന്ന വയൽക്കിളികൾക്ക്​ സമ്പൂർണ പിന്തുണ നൽകുമെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ്​ നയിക്കുന്ന ജനമോചനയാത്രയുടെ ആദ്യദിവസത്തെ പര്യടനത്തി​​​െൻറ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, രാജ്മോഹൻ ഉണ്ണിത്താൻ, കെ. സുധാകരൻ, എം.എൽ.എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ് എന്നിവർ പങ്കെടുത്തു.  

ഷുഹൈബി​​​െൻറ കുടുംബത്തിന്​ 92 ലക്ഷം രൂപ കൈമാറി
മട്ടന്നൂരിൽ കൊലചെയ്യപ്പെട്ട യൂത്ത്​ കോൺഗ്രസ്​ നേതാവ്​ ഷുഹൈബി​​​െൻറ കുടുംബത്തെ സഹായിക്കാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശേഖരിച്ച 92,08,437  രൂപ ഷുഹൈബി​​​െൻറ പിതാവിന്​ കോൺഗ്രസ്​ പ്രവർത്തക സമിതി അംഗം എ.കെ. ആൻറണി കൈമാറി. ഫാഷിസത്തിനും അക്രമത്തിനുമെതിരെ കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസൻ നയിക്കുന്ന ജനമോചനയാത്രയുടെ കണ്ണൂരിൽ നടന്ന സ്വീകരണസമ്മേളനത്തിലാണ്​ തുക കൈമാറിയത്​. 

ഷുഹൈബിനെ വധിക്കാനുള്ള ശ്രമത്തിനിടയില്‍ പരിക്കേറ്റ നൗഷാദിന് അഞ്ചുലക്ഷവും റിയാസിന് ഒരുലക്ഷം രൂപയും ആൻറണി നല്‍കി. ഷുഹൈബിനെക്കുറിച്ച് കെ.പി.സി.സി നിർമിച്ച ‘ഷുഹൈബ് എന്ന പോരാളി’ ഡോക്യുമ​​െൻററിയുടെ വിഡിയോ^യൂട്യൂബ് പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. ഡോക്യുമ​​െൻററിയുടെ ആദ്യകോപ്പി ഷുഹൈബി​​​െൻറ പിതാവിന് കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസൻ കൈമാറി. പി.ടി. ചാക്കോയാണ് ഡോക്യുമ​​െൻററി സംവിധാനംചെയ്തിരിക്കുന്നത്.  

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.സി. ജോസഫ് എം.എൽ.എ, കെ. സുധാകരന്‍, കെ.പി.സി.സി വൈസ് പ്രസിഡൻറ്​  ലാലി വിന്‍സൻറ്​, ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, ജനറല്‍ സെക്രട്ടറിമാരായ കെ.പി. കുഞ്ഞിക്കണ്ണന്‍, ടി. ശരത്ചന്ദ്ര പ്രസാദ്, സജീവ് ജോസഫ്, വി.എ. നാരായണന്‍, പി.എം. സുരേഷ് ബാബു, എന്‍. സുബ്രമണ്യന്‍, സുമ ബാലകൃഷ്ണന്‍, കെ.പി.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.പി. അനില്‍കുമാര്‍, ഡി.സി.സി പ്രസിഡൻറ്​ സതീശന്‍ പാച്ചേനി, നെയ്യാറ്റിന്‍കര സനല്‍, ഐ.കെ. രാജു, പി.എ. സലീം, ആര്‍. വത്സലന്‍, പി. രാമകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, കെ.സി. അബു തുടങ്ങിയവര്‍ പങ്കെടുത്തു.  

ഷുഹൈബി​​​െൻറ വീട്​ എ​.കെ. ആൻറണി സന്ദർശിച്ചു
ഷുഹൈബിനെ കൊലപ്പെടുത്തിയവരെ മാത്രം പിടിച്ചാല്‍ പോരെന്നും ആസൂത്രണം നടത്തി കൊലപാതകികളെ പറഞ്ഞയച്ചവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാൻ ഏതറ്റംവരെയും പോകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആൻറണി പറഞ്ഞു. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബി​​​െൻറ വീട് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിവസങ്ങളോളം ആസൂത്രണംചെയ്ത്​ ഉന്നതങ്ങളിലെ നിര്‍ദേശപ്രകാരം നടപ്പാക്കിയ  കൊലപാതകമാണിത്. കൊലപാതകത്തിനുശേഷം കണ്ണൂരില്‍ ചേര്‍ന്ന സമാധാന യോഗത്തില്‍ ഏത് അന്വേഷണത്തിനും തയാറാണെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞിരുന്നു. ഇതിനുശേഷം സി.ബി.ഐ അന്വേഷണം വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അവര്‍ക്ക് എന്തോ മറച്ചു​വെക്കാനുണ്ട്. അത് പുറത്താകുമെന്നതിനാലാണ് സി.ബി.ഐ അന്വേഷണത്തെ ഭയക്കുന്നത്​. സംസ്ഥാന സര്‍ക്കാറി​​​െൻറ എതിര്‍പ്പുണ്ടായാലും സി.ബി.ഐ അന്വേഷണത്തിന് ഏതറ്റംവരെയും പോകുമെന്നും ആൻറണി പറഞ്ഞു. എ.ഐ.സി.സി അംഗം ദീപ്തി മേരി വര്‍ഗീസ്, ഷാനിമോള്‍ ഉസ്മാൻ, കെ.സി. ജോസഫ് എം.എല്‍.എ, ചന്ദ്രന്‍ തില്ലങ്കേരി, എ.പി. അബ്​ദുല്ലക്കുട്ടി, ജോഷി കണ്ടത്തിൽ, വി.ആര്‍. ഭാസ്‌കരൻ, റിജില്‍ മാക്കുറ്റി തുടങ്ങിയ നേതാക്കളും  ആൻറണിക്കൊപ്പമുണ്ടായിരുന്നു.


 

Tags:    
News Summary - AK Antony Against CPM On Shuhaib Murder - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.