തിരുവനന്തപുരം: 2004ൽ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുേമ്പാൾ പിൻഗാമിയായി ഉമ്മൻ ചാണ്ടി വരണമെന്ന് നേരേത്ത ഹൈകമാൻഡിനെ അറിയിച്ചിരുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആൻറണി. കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വ സുവർണജൂബിലി ആഘോഷസമ്മേളനം ഡൽഹിയിൽനിന്ന് ഒാൺലൈൻ വഴി ഉദ്ഘാടനം ചെയ്യവേയാണ് ആൻറണിയുടെ വെളിപ്പെടുത്തൽ. േലാക്സഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്ന ദിവസംതന്നെ താൻ രാജിസന്നദ്ധത അറിയിച്ച് പാർട്ടി അധ്യക്ഷക്ക് കത്തയച്ചിരുന്നു. എന്നാൽ, അന്ന് രാജി സ്വീകരിച്ചിരുന്നില്ല. പിന്നീട് ഡൽഹിയിലെത്തിയപ്പോൾ നേരിട്ട് സമ്മതം നേടുകയായിരുന്നു.
പകരക്കാരനായി ഉമ്മൻ ചാണ്ടിയെ നിർദേശിക്കുകയും ചെയ്തു. ഇൗ രഹസ്യം ഇന്നേവരെ ഉമ്മൻ ചാണ്ടി ഉൾപ്പെടെ ആർക്കും അറിയില്ല. മലയാളികൾക്ക് നാണക്കേടായ സർക്കാറാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും ആൻറണി കുറ്റപ്പെടുത്തി.ജനങ്ങളുടെ വിശ്വാസം ഉൾക്കൊണ്ട് മുന്നോട്ടുപോകുന്ന നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് അധ്യക്ഷതവഹിച്ച കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഭരണാധികാരി എങ്ങനെ പ്രവർത്തിക്കണമെന്ന് തെളിയിച്ചയാളാണ് ഉമ്മൻ ചാണ്ടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എ.െഎ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, താരിഖ് അൻവർ, വി.എം. സുധീരൻ, എം.എം. ഹസൻ, കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ എന്നിവർ സംസാരിച്ചു. ഉമ്മൻ ചാണ്ടിക്കുള്ള ഉപഹാരം മുല്ലപ്പള്ളി രാമചന്ദ്രനും മംഗളപത്രം രമേശ് ചെന്നിത്തലയും സമ്മാനിച്ചു.തല്ലുകൊണ്ട് വീണുകിടക്കുന്നവനെ അവിടെയിട്ട് വീണ്ടും തല്ലുന്നത് ശരിയായ പ്രവണതയല്ലെന്ന് മറുപടി പ്രസംഗത്തിൽ ഉമ്മൻ ചാണ്ടി പറഞ്ഞു. സമരങ്ങളിൽ അക്രമങ്ങൾ തടയുന്നത് മനസ്സിലാക്കാം. പേക്ഷ, തല്ലുകൊണ്ട് വീണുകിടക്കുന്നവനെ പൊലീസ് അവിടെയിട്ട് വീണ്ടും തല്ലുന്നത് ശരിയായ പ്രവണതയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.