ഭരണഘടന മൂല്യങ്ങള്‍ സുപ്രീംകോടതി സംരക്ഷിച്ചതില്‍ സന്തോഷം -എ.കെ ആന്‍റണി

തിരുവനന്തപുരം: മീഡിയവണിനെതിരായ കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികാര നടപടി സുപ്രീംകോടതി റദ്ദാക്കിയതില്‍ സന്തോഷമുണ്ടെന്ന് കോൺഗ്രസ് മുതിർന്ന നേതാവും മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയുമായ എ.കെ ആന്‍റണി. വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ തന്നെ ഇത് തെറ്റാണെന്നും മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മീഡിയവണ്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും താന്‍ പരസ്യമായി പറഞ്ഞതാണ്. ഇത്തരം വിലക്കുകള്‍ നമ്മുടെ മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. അതുപോലെ ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകശങ്ങളുടെ ലംഘനവുമാണെന്നും എ.കെ ആന്‍റണി വ്യക്തമാക്കി.

ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ നമ്മുടെ സുപ്രീംകോടതിയെങ്കിലും സംരക്ഷിക്കാന്‍ മുന്നോട്ടുവന്നതില്‍ അതിയായ സന്തോഷമുണ്ട്. മീഡിയവൺ മാനേജ്മെന്‍റിന്‍റെയും പ്രവര്‍ത്തകരുടെയുംസംഘര്‍ഷങ്ങള്‍ക്ക് ഈ സമയത്ത് പരിഹാരമുണ്ടായതില്‍ അതിയായി സന്തോഷിക്കുന്നു. ഇനിയും ഇതുപോലുള്ള തെറ്റായ നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള താക്കീതായി വിധിയെ കേന്ദ്ര സര്‍ക്കാര്‍ കരുതിയാല്‍ നന്നായിരിക്കുമെന്നും എ.കെ ആന്‍റണി ചൂണ്ടിക്കാട്ടി.

Tags:    
News Summary - AK Antony react to media one ban lifted verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.