അനില്‍ ആൻറണിയുടെ രാജിയില്‍ പ്രതികരിക്കാതെ എ കെ ആന്റണി; വിവാഹ വീട്ടിലാണോ രാഷ്ട്രീയമെന്ന്

എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ഉള്‍പ്പെടെയുള്ള പദവികളില്‍ നിന്നും അനില്‍ ആന്റണി രാജിവെച്ച പ്രതികരിക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. മകന്‍ രാജിവെച്ചതില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകില്‍ നിന്ന് എ കെ ആന്റണി ഒഴിഞ്ഞുമാറി. ആന്റണിയുടെ പ്രതികരണമിങ്ങനെ:``വിവാഹ വീട്ടിലാണോ നിങ്ങളുടെ രാഷ്ട്രീയം. നിങ്ങള്‍ക്ക് കൂറച്ചുകൂടി ഔചിത്യം വേണ്ടേ. ഞാന്‍ ഒരു കല്യാണത്തിന് വന്നിരിക്കുകയാണ്. രാഷ്ട്രീയ വിവാദത്തിന് അല്ല ഇവിടെ വന്നിരിക്കുന്നത്', എ കെ ആന്റണി പറഞ്ഞു. ബിബിസി ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട് അനില്‍ ആന്റണി നടത്തിയ പരാമര്‍ശങ്ങൾക്കെതിരെ രൂക്ഷവിമർശനമാണുള്ളത്. പുതിയ കോൺഗ്രസ് സംസ്കാരം അംഗീകരിക്കാൻ കഴിയില്ലെന്ന് അഭിപ്രായപ്പെട്ടാണ് അനിൽ രാജിവെച്ചത്.

ട്വിറ്ററിലൂടെയാണ് അനില്‍ ആന്റണി രാജി വിവരം അറിയിച്ചത്. `മുഖസ്തുതിക്കാര്‍ക്കും പാദവേസവകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാനാണ് നിങ്ങള്‍ക്കും നിങ്ങളുടെ ഒപ്പമുള്ളവര്‍ക്കും കഴിയുകയെന്ന് എനിക്ക് ബോധ്യപ്പെട്ടു' എന്ന് രാജിക്കകത്തില്‍ അനില്‍ ആരോപിച്ചു. അനിലിന്റെ പ്രതികരണം കോൺഗ്രസിന് പൊതുവെ നാണക്കേടായെന്നാണ് പ്രവർത്തകർ പറയുന്നത്. 

Tags:    
News Summary - AK Antony Without commenting on Anil Antony's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.