തിരുവനന്തപുരം: നമ്പി നാരായണനെതിരായ മുൻ ഡി.ജി.പി ടി.പി സെൻകുമാറിെൻറ പരാമർശത്തിൽ മറുപടി പറയേണ്ടത് ബി.ജെ.പി സ ംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയാണെന്ന് മന്ത്രി എ.കെ ബാലൻ. പരാമർശം ഒരു വിഭാഗം നേതാക്കളുടെ അറിവോടു കൂടിയാണെന്ന ് സംശയമുണ്ടെന്നും എ.കെ ബാലൻ പറഞ്ഞു.
മറിയം റഷീദയോടും ഗോവിന്ദച്ചാമിയോടും ഉപമിക്കേണ്ട ആളല്ല നമ്പി നാരായണൻ. പത്മഭൂഷൺ ലഭിച്ചയാളെ മ്ലേച്ഛമായ ഭാഷയിലാണ് അപമാനിച്ചത്. ഇത് ഇന്ത്യാ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. ഇതിനെതിരെ പ്രബുദ്ധ കേരളം പ്രതിഷേധിക്കണം. സെൻകുമാറിെൻറ പരാമർശത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രതികരിച്ചില്ലെങ്കിൽ കേന്ദ്ര നേതൃത്വമെങ്കിലും പ്രതികരിക്കണമെന്നും ബാലൻ പറഞ്ഞു. ബി.ജെ.പിയിൽ പോയതിന് ശേഷമാണ് സെൻകുമാർ ഇങ്ങനെയായതെന്നും ബാലൻ കൂട്ടിച്ചേർത്തു.
അതേ സമയം, സെൻകുമാറിെൻറ പരാമർശങ്ങളോട് പ്രതികരിക്കാനില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള പറഞ്ഞു. നമ്പിനാരായണന് പുരസ്കാരം നൽകിയത് രാഷ്ട്രപതിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചാരക്കേസ് സുപ്രീംകോടതി നിയോഗിച്ച സമിതി പരിശോധിക്കുന്നവേളയിൽ നമ്പി നാരായണന് പത്മഭൂഷൺ നൽകിയത് ശരിയായില്ലെന്നായിരുന്നു സെൻകുമാറിെൻറ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.