തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ രൂക്ഷ വിമർശനവുമായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലൻ. മാസപ്പടി വിവാദത്തിന് പിന്നിൽ പ്രത്യേക അജണ്ടയെന്ന് എ.കെ ബാലൻ പറഞ്ഞു.
മാസപ്പടി വിഷയത്തിൽ അടിയന്തര പ്രമേയം കൊണ്ടുവരാതിരുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയുടെ മറുപടിയെ ഭയപ്പെടുന്നു. സി.എം.ആർ.എല്ലിന് ഇനിയും സേവനം കൊടുക്കുമെന്നും അതിനുള്ള വേതനം വാങ്ങുമെന്നും എ.കെ ബാലൻ വ്യക്തമാക്കി.
ആദായ നികുതി വകുപ്പ് വീണയോട് കാര്യങ്ങൾ ചോദിച്ചോ എന്നും പിണറായി വിജയന് പണം നൽകിയെന്ന് കമ്പനി പറഞ്ഞിട്ടുണ്ടോ എന്നും എ.കെ ബാലൻ മാധ്യമങ്ങളോട് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.