'ഇത്​ ആള് വേറെ, രക്തസാക്ഷികൾക്ക് വേണ്ടി കണക്കു ചോദിക്കുന്നവൻ' -കൊടിസുനിക്ക്​ പിന്തുണയുമായി ആകാശ്​ തില്ല​ങ്കേരി

ടി.പി. വധക്കേസ്​ പ്രതി കൊടിസുനിക്ക്​ പിന്തുണയുമായി ഷുഹൈബ്​ വധക്കേസ്​ പ്രതി ആകാശ്​ തില്ല​ങ്കേരി. ഇത് ആള് വേറെയാണെന്നും രക്തസാക്ഷികൾക്ക് വേണ്ടി കണക്കു ചോദിക്കുന്നവനാണെന്നും പറയ​ുന്ന പോസ്​റ്റിൽ കൊടിസുനിയുടെ ഫോ​ട്ടോയും ചേർത്തിട്ടുണ്ട്​. 

പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള സഖാക്കൾ കൂടെയുണ്ടെന്നും തരത്തിൽ പോയി കളിക്ക് മക്കളെ എന്നും പറഞ്ഞാണ്​ ​കുറിപ്പ്​ അവസാനിക്കുന്നത്​.   

കൊടിസുനി​െയ ജയിലിൽ കൊല്ലാൻ ചിലർ പദ്ധതിയിട്ടുവെന്നും അവരെ ഉദ്ദേശിച്ചാണ്​ പോസ്​റ്റെന്നും ആകാശ്​ വിശദീകരിച്ചു. സ്വന്തം നാട്ടിൽ പട്ടിയുടെ വിലപോലും ഇല്ലാതെ കാശ് കൊടുത്ത് മസിൽ വലിപ്പമുള്ള ബൗൺസേഴ്സിനെ കൂടെകൂട്ടി പട്ടി ഷോ കളിക്കുന്നയാളെ ഉദ്ദേശിച്ചാണ്‌ പോസ്​റ്റ്​ എന്നാണ്​ ആകാശ്​ പറയുന്നത്​.

'കൂടെ നടന്നവനെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തി യൂറ്റൂബിൽ പേയ്ഡ് പ്രമോഷൻ നടത്തുന്ന കഞ്ഞികുഞ്ഞി ഉണ്ടാ നേതാവിനെ ഉദ്ദേശിച്ച്.. അവന് സുനിയേട്ടനെ ജയിലിൽനിന്ന് കൊല്ലണമത്രേ... ആ ഒരു ആലോചന നടത്തിയ സ്ഥിതിക്ക് അതിന് കൃത്യമായ മറുപടി നമ്മൾ കൊടുക്കുന്നുണ്ട്‌... അവരറിയണം അവരും നമ്മളും തമ്മിലുള്ള അന്തരമെന്തെന്ന്.. അവർക്ക് കാശ് കൊടുത്ത് ആളെ ആക്കണം..നമുക്ക് നമ്മൾ തന്നെ മതി..' കമൻറിന്​ മറുപടിയായി പറയുന്നു.

പോസ്​റ്റി​െൻറ പൂർണരൂപം:

നാല് തോക്കി​െൻറയും പത്ത്‌ വണ്ടി ഗുണ്ടകളുടെയും ബലത്തിൽ തമിഴ് സിനിമയിലെ ടാറ്റ സുമോ ഡോണുകളെ പോലെ പണത്തിന് വേണ്ടി എന്ത് തൊട്ടിത്തരവും ചെയ്യുന്ന ഒന്നര ചക്രത്തി​െൻറ ഗുണ്ടകൾ തരത്തിൽ പോയി കളിക്കണം..

ഇത് ആള് വേറെയാണ് ,

ചെങ്കൊടിക്ക് ചോപ്പ് കൂട്ടാൻ ചോര ചിന്തിയ ധീരന്മാരുടെ വിപ്ലവമണ്ണിൽ രക്തസാക്ഷികൾക്ക് വേണ്ടി കണക്കു ചോദിക്കുന്നവൻ ,

വർഗീയ വാദികളുടെ ബോംബിനെയും കടാരമുനകളെയും ചങ്കുറപ്പ് കൊണ്ട് നേരിടുന്നവൻ ,

അവന് ചങ്കു പറിച്ചുകൊടുക്കുന്ന ഒരു നാട് തന്നെയുണ്ട് കൂടെ..

പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള സഖാക്കളുണ്ട് കൂടെ...

തരത്തിൽ പോയി കളിക്ക് മക്കളെ ..❤

Tags:    
News Summary - akash thillankery support to kodi suni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.