'ഇത് ആള് വേറെ, രക്തസാക്ഷികൾക്ക് വേണ്ടി കണക്കു ചോദിക്കുന്നവൻ' -കൊടിസുനിക്ക് പിന്തുണയുമായി ആകാശ് തില്ലങ്കേരി
text_fieldsടി.പി. വധക്കേസ് പ്രതി കൊടിസുനിക്ക് പിന്തുണയുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ഇത് ആള് വേറെയാണെന്നും രക്തസാക്ഷികൾക്ക് വേണ്ടി കണക്കു ചോദിക്കുന്നവനാണെന്നും പറയുന്ന പോസ്റ്റിൽ കൊടിസുനിയുടെ ഫോട്ടോയും ചേർത്തിട്ടുണ്ട്.
പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള സഖാക്കൾ കൂടെയുണ്ടെന്നും തരത്തിൽ പോയി കളിക്ക് മക്കളെ എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
കൊടിസുനിെയ ജയിലിൽ കൊല്ലാൻ ചിലർ പദ്ധതിയിട്ടുവെന്നും അവരെ ഉദ്ദേശിച്ചാണ് പോസ്റ്റെന്നും ആകാശ് വിശദീകരിച്ചു. സ്വന്തം നാട്ടിൽ പട്ടിയുടെ വിലപോലും ഇല്ലാതെ കാശ് കൊടുത്ത് മസിൽ വലിപ്പമുള്ള ബൗൺസേഴ്സിനെ കൂടെകൂട്ടി പട്ടി ഷോ കളിക്കുന്നയാളെ ഉദ്ദേശിച്ചാണ് പോസ്റ്റ് എന്നാണ് ആകാശ് പറയുന്നത്.
'കൂടെ നടന്നവനെ പിന്നിൽ നിന്ന് കുത്തിവീഴ്ത്തി യൂറ്റൂബിൽ പേയ്ഡ് പ്രമോഷൻ നടത്തുന്ന കഞ്ഞികുഞ്ഞി ഉണ്ടാ നേതാവിനെ ഉദ്ദേശിച്ച്.. അവന് സുനിയേട്ടനെ ജയിലിൽനിന്ന് കൊല്ലണമത്രേ... ആ ഒരു ആലോചന നടത്തിയ സ്ഥിതിക്ക് അതിന് കൃത്യമായ മറുപടി നമ്മൾ കൊടുക്കുന്നുണ്ട്... അവരറിയണം അവരും നമ്മളും തമ്മിലുള്ള അന്തരമെന്തെന്ന്.. അവർക്ക് കാശ് കൊടുത്ത് ആളെ ആക്കണം..നമുക്ക് നമ്മൾ തന്നെ മതി..' കമൻറിന് മറുപടിയായി പറയുന്നു.
പോസ്റ്റിെൻറ പൂർണരൂപം:
നാല് തോക്കിെൻറയും പത്ത് വണ്ടി ഗുണ്ടകളുടെയും ബലത്തിൽ തമിഴ് സിനിമയിലെ ടാറ്റ സുമോ ഡോണുകളെ പോലെ പണത്തിന് വേണ്ടി എന്ത് തൊട്ടിത്തരവും ചെയ്യുന്ന ഒന്നര ചക്രത്തിെൻറ ഗുണ്ടകൾ തരത്തിൽ പോയി കളിക്കണം..
ഇത് ആള് വേറെയാണ് ,
ചെങ്കൊടിക്ക് ചോപ്പ് കൂട്ടാൻ ചോര ചിന്തിയ ധീരന്മാരുടെ വിപ്ലവമണ്ണിൽ രക്തസാക്ഷികൾക്ക് വേണ്ടി കണക്കു ചോദിക്കുന്നവൻ ,
വർഗീയ വാദികളുടെ ബോംബിനെയും കടാരമുനകളെയും ചങ്കുറപ്പ് കൊണ്ട് നേരിടുന്നവൻ ,
അവന് ചങ്കു പറിച്ചുകൊടുക്കുന്ന ഒരു നാട് തന്നെയുണ്ട് കൂടെ..
പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറുള്ള സഖാക്കളുണ്ട് കൂടെ...
തരത്തിൽ പോയി കളിക്ക് മക്കളെ ..❤
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.