തിരുവനന്തപുരം : എ.കെ.ജി സെന്റർ സ്ഫോടകവസ്തു ആക്രണകേസിൽ സമഗ്രമായ അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2022 ജൂൺ 30ന് രാത്രി 11.20 നാണ് ഏ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് കുന്നുകുഴി ഭാഗത്തു നിന്നും സ്കൂട്ടറിൽ വന്ന് സ്ഫോടക വസ്തു എറിഞ്ഞിട്ട് കടന്നുകളഞ്ഞത്. ഈ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തുടർന്ന് കേസിൽ ഊർജിതാന്വേഷണം നടത്തുന്നതിന് ക്രൈം ബ്രാഞ്ചിനെ ചുമതപ്പെടുത്തി. ഈ കേസ് ക്രൈം ബ്രാഞ്ചിൽ റീ രജിസ്റ്റർ ചെയ്ത് വിദഗ്ധ അന്വേഷണ സംഘം രൂപീകരിച്ച് വിശദമായി അന്വേഷണം നടക്കുകയാണ്. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് സമഗ്രമായ അന്വേഷണം നടക്കുകയാണ്.
പ്രതികൾ ഭരണപക്ഷ അനുഭാവികൾ ആയതിനാൽ പൊലീസ് കേസ് അന്വേഷണം അട്ടിമറിച്ചുവെന്ന് ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി നയസഭയിൽ സനീഷ് കുമാർ ജോസഫ്, സജീവ് ജോസഫ്, കെ.ബാബു, ടി.സിദ്ദിഖ്, അൻവർ സാദത്ത്, ഐ.സി ബാലികൃഷ്ണൻ, സി.ആർ.മഹേഷ്, റോജി എം.ജോൺ എന്നിവർക്ക് രേഖാമൂലം മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.