?????? ???????? ?????????? ??????? ??.??. ??????? ??????????

അഖില്‍ വാക്കുപാലിച്ചു: ആദ്യശമ്പളം ദുരിതാശ്വാസ നിധിയിലേക്ക്

തൊടുപുഴ: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കണമോ വേണ്ടയോ എന്ന ചര്‍ച്ചയും വിവാദങ്ങളും നടക്കുന്നതനിടെ സ ര്‍ക്കാര്‍ ഉദ്യോസ്ഥനായ ആരോഗ്യപ്രവര്‍ത്തകന്‍ കെ.എസ്. അഖില്‍ വാക്കുപാലിച്ചു. വര്‍ഷങ്ങള്‍ കാത്തിരുന്നുകിട്ടിയ സര്‍ക്കാര്‍ ജോലിയുടെ ആദ്യശമ്പളം അഖില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

ഇടുക്കിയിലെ കോവിഡ് അവലോകന യോഗത്തിനുശേഷം റോഷി അഗസ്​റ്റിൻ, പി.ജെ ജോസഫ് എം.എല്‍.എമാരുടെ സാന്നിധ്യത്തില്‍ മന്ത്രി എം.എം. മണിക്കാണ് മരിയാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അഖില്‍ ആദ്യമാസത്തെ ശമ്പളത്തുക കൈമാറിയത്.

കൂത്താട്ടുകുളം സ്വദേശിയായ അഖില്‍ ഫെബ്രുവരി 26നാണ് ജോലിയില്‍ പ്രവേശിച്ചത്. ജില്ലയില്‍ കോവിഡ്-19 ആദ്യമായി സ്ഥിരീകരിച്ച മരിയാപുരം പഞ്ചായത്തിലായിരുന്നു അഖിലി​​െൻറ ആദ്യ പോസ്​റ്റിങ്​. വീട്ടില്‍പോലും പോകാ​െത കോവിഡ് പ്രതിരോധത്തില്‍ സജീവമായിരുന്നു അഖില്‍. സര്‍ക്കാര്‍ സാലറി ചലഞ്ചിക്കെുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ ത​​െൻറ ആദ്യശമ്പളം വാഗ്ദാനം ചെയ്തിരുന്നു.

Tags:    
News Summary - akhil donates hid first salary to CM's Disaster management fund -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.