വയനാട് ദുരന്തബാധിതർക്ക് എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി 10 ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങൾ കൈമാറി

കൽപ്പറ്റ: വയനാട് ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട് ക്യാമ്പുകളിലേക്ക് മാറ്റപ്പെടുകയും, പിന്നീട് സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക വീടുകളിലേക്ക് താമസം മാറ്റുകയും ചെയ്ത ദുരിതബാധിതരെ സഹായിക്കാൻ എ.കെ.പി.സി.ടി.എ സംസ്ഥാന കമ്മിറ്റി 10 ലക്ഷം രൂപയുടെ ഗൃഹോപകരണങ്ങൾ നൽകി. കൽപ്പറ്റയിൽ നടന്ന പരിപാടി സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു.

കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാനും മുൻ എം.എൽ.എ യുമായ സി.കെ ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡൻറ് എ. നിശാന്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ഗോപാലകൃഷ്ണൻ എം.ബി ദുരിതത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനമർപ്പിച്ച് സംസാരിച്ചു.

ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിൻറ് സെക്രട്ടറി കെ. റഫീഖ്, എ.കെ.പി.സി.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ.എസ്. ഷാജിത, സി.പി.എം കൽപ്പറ്റ ഏരിയ സെക്രട്ടറി വി. ഹാരിസ്, .ജില്ലാ കമ്മിറ്റി അംഗം കെ. സുഗതൻ, കൽപ്പറ്റ ഏരിയാ കമ്മിറ്റി അംഗം കെ. അബ്ദുൾ റഹ്മാൻ, മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗം ഡോ എം എം ജിതിൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - AKPCTA State Committee hands over household appliances worth Rs.10 lakh to Wayanad disaster victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.