തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് വീട്ടിലകപ്പെട്ട വിദ്യാർഥികളുടെ സർഗസൃഷ്ടികൾ ഉൾപ്പെടുത്തി വിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ച 'അക്ഷരവൃക്ഷം' പദ്ധതി ഇന്ത്യ ബുക്ക് ഒാഫ് റെക്കോർഡ്സിൽ (2020) ഇടംപിടിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂൾ വിക്കി വഴി ലഭിച്ച 56249 സൃഷ്ടികൾ വിദഗ്ധപരിശോധനക്ക് ശേഷം 10 വാല്യങ്ങളായി എസ്.സി.ഇ.ആർ.ടി പുസ്തകമാക്കി പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം നിർവഹിച്ചത്.
കഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിൽ ലഭിച്ച സൃഷ്ടികളാണ് ഉൾപ്പെടുത്തിയത്. ഒരു അക്കാദമിക സ്ഥാപനത്തിെൻറ നേതൃത്വത്തിൽ കുട്ടികളുടെ ഏറ്റവും കൂടുതൽ സൃഷ്ടികൾ സ്വീകരിച്ച് പ്രസിദ്ധീകരിച്ചതിനാണ് ദേശീയ റെക്കോഡ് ബുക്കിൽ ഇടംപിടിച്ചത്. സർട്ടിഫിക്കറ്റ്, മെഡൽ, റെക്കോഡ് ബുക്ക്, ബാഡ്ജ്, പേന എന്നിവ സംഘടന ഭാരവാഹികൾ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. പ്രസാദിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.