‘മാധ്യമ’വും താരസംഘടനയായ ‘അമ്മ’യും യൂനിമണിയും എൻ.എം.സി ഗ്രൂപ്പും സംയുക്തമായി നൽകുന്ന ‘ഞ’ അക്ഷരവീട് നടി ബീന കുമ്പളങ്ങിക്ക് ‘അമ്മ’ പ്രസിഡൻറ്​ മോഹൻലാൽ സമർപ്പിക്കുന്നു. ‘അമ്മ’ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഉണ്ണി ശിവപാൽ, ജനറൽ സെക്രട്ടറി ഇടവേള ബാബു, ‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ്, ‘അമ്മ’ എക്സി. കമ്മിറ്റി അംഗങ്ങളായ ടിനി ടോം, ബാബുരാജ്, ‘മാധ്യമം’ ​െറസിഡൻറ്​ എഡിറ്റർ എം.കെ.എം ജാഫർ എന്നിവർ സമീപം

ബീന കുമ്പളങ്ങിക്ക് 'അക്ഷരവീട്' സമർപ്പിച്ച് മോഹൻലാൽ

കൊച്ചി: നടി ബീന കുമ്പളങ്ങി മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലിൽനിന്ന്​ സ്നേഹാക്ഷരങ്ങളുടെ അംഗീകാര സമർപ്പണമായ അക്ഷരവീട്​ ഏറ്റുവാങ്ങി. 'മാധ്യമ'വും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും യൂനിമണി-എൻ.എം.സി ഗ്രൂപ്പും സംയുക്തമായി കേരളത്തിന് സമർപ്പിക്കുന്ന അക്ഷരവീട് പദ്ധതിയിലെ 'ഞ' വീടാണ് എറണാകുളത്തെ അമ്മ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ 'അമ്മ' പ്രസിഡൻറ് കൂടിയായ മോഹൻലാൽ ബീന കുമ്പളങ്ങിക്ക് സമർപ്പിച്ചത്. 51 അക്ഷരവീടുകളിൽ 31ാമത്തേതാണിത്​.



അക്ഷരങ്ങൾ ഒത്തുചേരുമ്പോഴാണ് അർഥമുണ്ടാകുന്നതെന്നും അതുതന്നെയാണ് അക്ഷരവീട് പദ്ധതിയുടെ സന്ദേശമെന്നും മോഹൻലാൽ പറഞ്ഞു. ഇതൊരു സമർപ്പണവും ആദരവുമാണ്. സ്വന്തമായി പാർക്കാൻ ഒരിടം വേണമെന്നത് എല്ലാ ജീവജാലങ്ങളുടെയും ആഗ്രഹമാണ്. വീട്​ ഇല്ലാത്തതി​െൻറ ബുദ്ധിമുട്ട് അത്​ നേരിടുന്നവർക്ക് മാത്രമാണ് മനസ്സിലാക്കാനാകുക. ഈ സ്വപ്നം സാക്ഷാത്കരിക്കുന്ന അക്ഷരവീട് പദ്ധതിയിലൂടെ വലിയ ഒരു നന്മയുടെ ഭാഗമാകാൻ 'അമ്മ'ക്ക് സാധിച്ചു. വലിയ കൂട്ടായ്മയാണ് ഈ പദ്ധതിക്ക് പിന്നിലുള്ളത്. ഇതിൽ 'അമ്മ'ക്ക്​ 'മാധ്യമ'ത്തിനൊപ്പം നിൽക്കാൻ കഴിഞ്ഞത്​ വലിയ കരുത്തായി. 'അമ്മ'യുടെയും 'മാധ്യമ'ത്തി​​െൻറയും എൻ.എം.സി, യൂനിമണിയുടെയുമെല്ലാം കൂട്ടായ പ്രവർത്തനമാണ് പദ്ധതിയെ ശക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്ഷരവീട് ഔദാര്യമല്ലെന്നും പ്രതിഭകൾക്കുള്ള ആദരമാണെന്നും 'അമ്മ' ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഇത്തരത്തിൽ നൽകുന്നതൊന്നും വെറും വീടുകളല്ല, സ്നേഹത്തിെൻറ സൗധങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്ഷരവീടിനെ ജനകീയമാക്കുന്നതിലും വൻ വിജയമാക്കുന്നതിലും 'അമ്മ'യുടെ പങ്ക് വളരെ വലുതാണെന്ന് 'മാധ്യമം' സി.ഇ.ഒ പി.എം. സാലിഹ് പറഞ്ഞു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 30 പ്രതിഭകൾക്കുള്ള അക്ഷരവീടുകൾ കേരളത്തിലെ വിവിധയിടങ്ങളിൽ സമർപ്പിച്ചു കഴിഞ്ഞു. മറ്റുള്ളവയുടെ നിർമാണം വിവിധ ജില്ലകളിൽ പുരോഗമിക്കുകയാണ്. 'മാധ്യമം' റെസിഡൻറ് എഡിറ്റർ എം.കെ.എം. ജാഫർ നന്ദി പറഞ്ഞു. 

Tags:    
News Summary - Aksharaveedu for beena kumbalangi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.