കൊച്ചി: ആലപ്പാട്ടെ നിയമവിരുദ്ധ കരിമണൽ ഖനനം തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതി യിൽ ഹരജി. കരിമണൽ ഖനനത്തെത്തുടർന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തു പോകുന്ന സ്ഥിത ിയാണെന്നും സുരക്ഷ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ആലപ്പാട് സ്വദേശി കെ.എം. ഹു സൈനാണ് ഹരജി നൽകിയത്. 89.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ടായിരുന്ന ആലപ്പാട് പഞ്ചായത്തിെൻറ വിസ്തൃതി ഭയാനകമാംവിധം കുറഞ്ഞതായി ഹരജിയിൽ പറയുന്നു. 10,000 കുടുംബങ്ങൾ താമസിച്ചിരുന്ന പഞ്ചായത്തിൽ ഇപ്പോൾ 5000 കുടുംബങ്ങൾ മാത്രമാണുള്ളത്.
ഐ.ആർ.ഇയുടെ (ഇന്ത്യൻ റെയർ എർത്സ് ലിമിറ്റഡ്) ഖനനം നിമിത്തം പഞ്ചായത്ത് ദിവസം കഴിയുന്തോറും കടലെടുത്തു പോവുകയാണ്. മത്സ്യബന്ധനം നടത്തി ജീവിക്കുന്ന ആലപ്പാടുകാർക്ക് ഖനനം നിമിത്തം ഇതിനും കഴിയാത്ത സ്ഥിതിയാണ്. പല സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുല്ലക്കര രത്നാകരൻ ചെയർമാനായ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരി രണ്ടിന് കമ്മിറ്റി റിപ്പോർട്ട് നിയമസഭയിൽ െവച്ചു. ആലപ്പാടിനെ കടലെടുത്തു പോകാതെ സംരക്ഷിക്കാൻ പല നിർദേശങ്ങളും റിപ്പോർട്ടിലുണ്ടെങ്കിലും ഒന്നും നടപ്പാക്കിയിട്ടില്ല. അനുവദനീയമായ പരിധി കഴിയുന്നതോടെ ഖനനം നിർത്താനും ഒരു കിലോമീറ്റർ നീളത്തിൽ പുലിമുട്ട് നിർമിക്കാനും റിപ്പോർട്ടിൽ ശിപാർശയുണ്ട്. റിപ്പോർട്ടിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കാനും സർക്കാറിനോട് ഉത്തരവിടുക, ഖനനം നിർത്തി വെക്കാൻ ഐ.ആർ.ഇയോട് നിർദേശിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.