ആലപ്പുഴ: മിനിലോറിയിൽ കെട്ടിയിരുന്ന വലിയ പടുത അഴിഞ്ഞുവീണുണ്ടായ അപകടത്തിൽ ഓട്ടോ ൈഡ്രവർ മരിച്ച സംഭവത്തിെൻറ ഞെട്ടലിലാണ് പരിസരവാസികൾ. വളവും തിരിവുമില്ലാത്ത ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പള്ളാത്തുരുത്തി പാലത്തിനു സമീപം എങ്ങനെയാണ് അപകടം നടന്നതെന്ന് ആദ്യം ആർക്കും മനസ്സിലായില്ല. വാഹനങ്ങളുടെ കൂട്ടിയിടിയിൽ വലിയശബ്ദംകേട്ട് ആദ്യമെത്തിയത് പച്ചക്കറി കട നടത്തുന്ന പുതുവൽവീട്ടിൽ ജിജി വർഗീസും രാജിയുമാണ്.
സ്ത്രീകളുടെ നിലവിളിയിൽ സമീപത്തെ ലോട്ടറി കച്ചവടക്കാരനും പരിസരവാസികളും ഓടിയെത്തി. തൊട്ടുപിന്നാലെ വാഹനത്തിലെത്തിയവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. മിനിലോറിയുടെ ഉയരത്തിനു മുകളിൽ ചാക്കുകളിൽ പ്ലാസ്റ്റിക് വേസ്റ്റ് നിറച്ചിരുന്നു.
അതിനു മുകളിൽകെട്ടിയ വലിയപടുതയാണ് അഴിഞ്ഞ് തൊട്ടുപിന്നാലെെയത്തിയ ഓട്ടോക്ക് മുകളിൽ വീണത്. ഇതോടെ ഡ്രൈവറുടെ കാഴ്ച മറഞ്ഞ് നിയന്ത്രണംവിട്ട് ഓട്ടോമറിഞ്ഞു. ഇതിനൊപ്പം എതിർദിശയിൽനിന്ന് എത്തിയ ടോറസ് ദമ്പതികൾ സഞ്ചരിച്ച ഓട്ടോയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ കോട്ടയം പള്ളം മഠത്തിൽകളം സുകുമാരെൻറ മകൻ സജീവാണ് (54) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ലീലാമ്മക്ക് (54) പരിക്കേറ്റു. ലോറിയുടെ അടിയിലേക്ക് കയറിയ ഓട്ടോയിൽ കുടുങ്ങിയ ഡ്രൈവറെയും ലീലാമ്മയെയും പുറത്തെത്തിക്കാൻ 15 മിനിറ്റിലേറെ സമയം വേണ്ടിവന്നു.
രക്തംവാർന്ന ഇരുവരെയും അതുവഴിയെത്തിയ പെട്ടിഓട്ടോയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ, ആദ്യമെത്തിയ അഗ്നിരക്ഷാ സേന റോഡിൽ രക്തം കഴുകി വൃത്തിയാക്കി. തൊട്ടുപിന്നാലെ പൊലീസ് എത്തിയാണ് അപകടത്തിൽപെട്ട വാഹനങ്ങൾ റോഡിൽനിന്ന് മാറ്റിയത്.
ഏറെനേരം എ.സി റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ടോറസും ഓട്ടോയും കൂട്ടിയിടിച്ച് മറിഞ്ഞതാണെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്. പിന്നീടാണ് പടുത അഴിഞ്ഞ മുകളിൽ പതിച്ചതാണെന്ന് മനസ്സിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.